മണ്ണാര്‍ക്കാട്: കുരുത്തിച്ചാലില്‍ കുളിക്കാനിറങ്ങി മലവെള്ളപ്പാച്ചിലില്‍ കുടുങ്ങിയ രണ്ട് യുവാക്കളെ വനപാലകരുടെ നേതൃത്വത്തില്‍ രക്ഷപ്പെടുത്തി. തിങ്കളാഴ്ച രാത്രി എട്ടോടെ യാണ് സംഭവം. വളാഞ്ചേരിയില്‍ നിന്നെത്തിയ അഞ്ചംഗ സംഘത്തില്‍പ്പെട്ട രണ്ട് പേരാ ണ് അപകടത്തിലായത്. വളാഞ്ചേരി സ്വദേശികളായ അദിനാന്‍, ജില്‍ഷാദ്, മര്‍ഹൂഖ്, ജംഷീര്‍, അമീന്‍ എന്നിവരുള്‍പ്പെടുന്ന അഞ്ചംഗസംഘമാണ് കുരുത്തിച്ചാലില്‍ എത്തിയതെന്നാണ് വിവരം. ഇതില്‍ ജംഷീര്‍, അമീന്‍ എന്നിവരാണ് പുഴയുടെ അക്കര കുടുങ്ങിയതെന്ന് പറയപ്പെടുന്നു.കുളിക്കുന്നതിനിടെ പുഴയുടെ നടുക്കെത്തിയപ്പോള്‍ പൊടുന്ന നെ മലവെള്ളപ്പാച്ചില്‍ ഉണ്ടാവുകയായിരുന്നു. ഇതോടെ ഭയചകിതരായ ഇരുവരും കര യിലേക്ക് മടങ്ങാനാകാതെ പ്രയാസത്തിലാവുകയും ഒരു വിധത്തില്‍ മറുകരയിലേക്ക് എത്തുകയും ചെയ്തു. സൈലന്റ്‌വാലിയുടെ ഭവാനി റെയ്ഞ്ചില്‍പ്പെട്ട വനമേഖലയാണ് ഇവിടം. സുഹൃത്തുക്കളില്‍ ഒരാള്‍ മണ്ണാര്‍ക്കാട് ഫയര്‍ഫോഴ്‌സിനെ വിളിച്ച് വിവരം അറിയിക്കുകയായിരുന്നു.ഇവര്‍ വനപാലകരെ അറിയിച്ചതുപ്രകാരം തിരുവിഴാംകുന്ന് ഡെപ്യുട്ടി ഫോറസ്റ്റ് റെയ്ഞ്ചര്‍ കെ.സുനില്‍കുമാറിന്റെ നേതൃത്വ ത്തിലുള്ള വനപാലക സംഘവും ആര്‍ആര്‍ടിയും ഭവാനി റെയ്ഞ്ചിലെ ഉദ്യോഗസ്ഥരും സ്ഥലത്തെത്തി യുവാക്കളെ രക്ഷപ്പെടുത്തുകയായിരുന്നു.നാട്ടുകാരുടെ സഹായവുമു ണ്ടായി. വനപാലകരുടെ സമയോചി തവും സാഹസികവുമായ ഇടപെടലാണ് യുവാ ക്കള്‍ക്ക് രക്ഷയായത്.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!