മണ്ണാര്‍ക്കാട്: അലനല്ലൂര്‍ ബ്ലോക്ക് സാമൂഹിക ആരോഗ്യ കേന്ദ്രത്തിന്റെയും നെല്ലിപ്പുഴ ഡി.എച്ച് എസ് സ്‌കൂളിലെ സ്‌കൗട്ട് ആന്റ് ഗൈഡ്, റെഡ്‌ക്രോസ് എന്നിവയുടെ ആഭി മുഖ്യത്തില്‍ മയക്കുമരുന്ന് വിരുദ്ധ ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു. മണ്ണാര്‍ക്കാട് നഗരസഭാ കൗണ്‍സിലര്‍ മുഹമ്മദ് ഇബ്രാഹിം ഉദ്ഘാടനം ചെയ്തു.പ്രിന്‍സിപ്പാള്‍ കെ മുഹ മ്മദ് കാസിം അധ്യക്ഷനായി.നല്ല പാഠം കോ ഓര്‍ഡിനേറ്റര്‍ കെ എച്ച് ഫഹദ് ,അലനല്ലൂര്‍ ജെ എച്ച് ഐ കെ സുരേഷ് ക്ലാസ്സെടുത്തു.മണ്ണാര്‍ക്കാട് ജെ എച്ച് ഐ കെ രാമദാസ്,ടി എം മിധുന്‍,ഹസനുല്‍ ബന്ന,പ്രശാന്തി എന്നിവര്‍ സംസാരിച്ചു.തുടര്‍ ബോധ വത്കരണ പ്രവ ര്‍ത്തങ്ങളങ്ങളുടെ ഭാഗമായി ചിത്രരചന മത്സരം,ക്വിസ് മത്സരം, ഹ്രസ്വ ചിത്ര പ്രദര്‍ശ നം,ലഘു ലേഖ വിതരണം,ഡിജിറ്റല്‍ പോസ്റ്റര്‍ മത്സരം തുടങ്ങിയ വിവിധ പരിപാടികള്‍ സംഘടിപ്പിക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!