കാഞ്ഞിരപ്പുഴ: വ്യാജരേഖ ചമച്ചതുമായി ബന്ധപ്പെട്ട കേസില്‍ എസ്.എഫ്.ഐ. മുന്‍ നേതാവ് കെ.വിദ്യക്കെതിരെ എസ്.എഫ്.ഐയിലെ ഏതെങ്കിലും ഒരംഗം സഹായിച്ചെ ന്നതിന് തെളിവ് ഹാജരാക്കിയാല്‍ നടപടിയെടുക്കുമെന്ന് എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറി പി.എം.ആര്‍ഷോ. കാഞ്ഞിരപ്പുഴയില്‍ മാധ്യമങ്ങളോട് സംസാരിക്കുക യായിരുന്നു അദ്ദേഹം. എസ്.എഫ്.ഐക്ക്് 16 ലക്ഷം അംഗങ്ങളുണ്ട്. അതില്‍ ഒരാളെ ങ്കിലും വ്യാജരേഖ ചമക്കാന്‍ കൂട്ടുനിന്നെന്നോ വ്യാജരേഖ ചമച്ച് നല്‍കിയെന്നോ നി ങ്ങള്‍ ബോധ്യപ്പെടുത്തണം. തെളിവ് നല്‍കണമെന്നും ആര്‍ഷോ പറഞ്ഞു.മാര്‍ക്ക് ലിസ്റ്റിലെ തെറ്റ് ആദ്യം ചര്‍ച്ചയായത് അധ്യാപകര്‍ക്കിടയിലാണ്. ഇത് തിരുത്താനുള്ള നടപടികള്‍ പിന്നീട് വൈകിയതാണ് തനിക്കെതിരെ ഗൂഢാലോചന നടന്നിട്ടുണ്ടെന്ന സംശയത്തില്‍ പരാതി നല്‍കിയിട്ടുള്ളത്. . തെളിവുകളും വിശദാംശങ്ങളും പൊലിസി ന് കൈമാറിയിട്ടുണ്ട്. വിഷയത്തില്‍ തെറ്റായ നിലയില്‍ ഇടപെട്ടിട്ടില്ല. മാധ്യമ പ്രവര്‍ത്ത കയ്‌ക്കെതിരായ ഗൂഡാലോചന കേസുമായി ബന്ധപ്പെട്ട് ലഭ്യമായ വിവരങ്ങളും സംശയ ങ്ങളും അന്വേഷണ ഉദ്യോഗസ്ഥരോട് പറഞ്ഞിട്ടുണ്ട്. തന്നെ കള്ളനാക്കാന്‍ മാധ്യമങ്ങള്‍ ശ്രമിച്ചു. മാര്‍ക്ക് ലിസ്റ്റ് തിരുത്തിയ ആളാണെന്ന് താനെന്ന് മാധ്യമങ്ങള്‍ സമൂഹത്തിന് മുന്നില്‍ സ്ഥാപിച്ചുആധികാരികമല്ലാത്ത ഒരു ആരോപണവും എസ്.എഫ്.ഐ ഉന്നയി ച്ചിട്ടില്ലെന്നും ആര്‍ഷോ പറഞ്ഞു.
