മന്ത്രി കെ. കൃഷ്ണന്‍കുട്ടിയുടെ നേതൃത്വത്തില്‍ അവലോകന യോഗം ചേര്‍ന്നു
പാലക്കാട്: ജില്ലയില്‍ സംഘടിപ്പിച്ച കരുതലും കൈത്താങ്ങും താലൂക്ക്തലപരാതി പരി ഹാര അദാലത്തില്‍ തീര്‍പ്പാക്കാനുള്ള പരാതികള്‍ ജൂണ്‍ 22 നകം തീര്‍പ്പാക്കണമെന്ന് വൈദ്യുത വകുപ്പ് മന്ത്രി കെ. കൃഷ്ണന്‍കുട്ടി വകുപ്പ് മേധാവികള്‍ക്ക് നിര്‍ദേശം നല്‍കി. ഇത് വിശകലനം ചെയ്യുന്നതിനായി മന്ത്രി എം.ബി. രാജേഷുമായി ചേര്‍ന്ന് ജൂലൈ 13 ന് ഉദ്യോഗസ്ഥരുടെ യോഗം വിളിക്കുമെന്നും മന്ത്രി പറഞ്ഞു. അദാലത്തില്‍ തീര്‍പ്പാക്കാ നുള്ള പരാതികള്‍ സംബന്ധിച്ചും മുഖ്യമന്ത്രിയും മന്ത്രിമാരും സെപ്റ്റംബര്‍ നാല്, ഏഴ്, 11, 14 തീയതികളില്‍ മേഖല തലത്തില്‍ നടത്തുന്ന അവലോകന യോഗത്തെ കുറിച്ച് ചര്‍ച്ച ചെയ്യുന്നതിനുമായി മന്ത്രി കെ. കൃഷ്ണന്‍കുട്ടിയുടെ നേതൃത്വത്തില്‍ കലക്ടറേറ്റ് കോണ്‍ ഫറന്‍സ് ഹാളില്‍ ചേര്‍ന്ന അവലോകന യോഗത്തിലായിരുന്നു നിര്‍ദേശം.
എല്ലാ വകുപ്പുകളിലും ലഭിച്ച പരാതികളെ കുറിച്ചും അതില്‍ തീര്‍പ്പാക്കിയവയെ സം ബന്ധിച്ചും മന്ത്രി യോഗത്തില്‍ വിലയിരുത്തി. പരാതികള്‍ കെട്ടിക്കിടക്കാതെ പരമാ വധി വേഗത്തില്‍ പരിഹാരം കാണണമെന്നും മന്ത്രി യോഗത്തില്‍ പറഞ്ഞു. ജില്ലകളി ലെ വികസന പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുന്നതിനും വികസനം ത്വരിതപ്പെടുത്തു ന്നതിനുമായി മുഖ്യമന്ത്രിയും മന്ത്രിമാരും സംസ്ഥാനത്ത് കോഴിക്കോട്, തൃശ്ശൂര്‍, എറ ണാകുളം, തിരുവനന്തപുരം ജില്ലകളിലായി മേഖലാടിസ്ഥാനത്തില്‍ നടത്തുന്ന അവ ലോകനയോഗത്തില്‍ ജില്ലയില്‍നിന്നും ശ്രദ്ധയില്‍ പെടുത്തേണ്ട പ്രശ്നങ്ങളും യോഗത്തി ല്‍ ചര്‍ച്ച ചെയ്തു. മന്ത്രിസഭ യോഗ തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ ജില്ല അഭിമുഖീ കരിക്കുന്ന വിവിധ പ്രശ്നങ്ങള്‍ കണ്ടെത്തുന്നതിന് എല്ലാ വകുപ്പ് മേധാവികളെയും ചുമത ലപ്പെടുത്തി. ഓരോ വകുപ്പുമായി ബന്ധപ്പെട്ട് ജില്ലയില്‍ തീര്‍പ്പാക്കാനുള്ള വികസന പ്രശ്ന ങ്ങള്‍ കണ്ടെത്തുന്നതിനാണ് നിര്‍ദേശം നല്‍കിയത്. നിര്‍ദേശങ്ങള്‍ സംയോജിപ്പിക്കുന്ന തിനാ യി ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ ഉള്‍പ്പെടുത്തി ജില്ലാ കലക്ടറുടെ നേതൃത്വത്തില്‍ ശില്‍പശാല സംഘടിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു.
അട്ടപ്പാടി മേഖലയില്‍ മൈക്രോ ഇറിഗേഷന്‍, പ്രിസിഷന്‍ ഫാമിങ് സാധ്യതകള്‍ പരി ശോധിക്കാനും ഇതുവഴി കൃഷി കൂടുതല്‍ ലാഭകരമാകുമെന്നതിനാല്‍ പച്ചക്കറി കൃഷി യുടെ ഇത്തരം സാധ്യതകള്‍ പരിശോധിക്കാനും ഐ.ടി.ഡി.പി., കൃഷി വകുപ്പ്, കെ. എസ്.ഇ.ബി, ട്രൈബല്‍ വകുപ്പ് എന്നിവര്‍ക്ക് മന്ത്രി നിര്‍ദേശം നല്‍കി. ഓരോ വകുപ്പും ഡാഷ് ബോര്‍ഡ് ഉണ്ടാക്കി ചെയ്യുന്ന പ്രവര്‍ത്തനങ്ങളും പുരോഗതിയും വിലയിരുത്തണ മെന്നും മന്ത്രി യോഗത്തില്‍ പറഞ്ഞു. യോഗത്തില്‍ ജില്ലാ കലക്ടര്‍ ഡോ. എസ്. ചിത്ര, എ.ഡി.എം. കെ. മണികണ്ഠന്‍, ജില്ലാതല ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.