മണ്ണാര്‍ക്കാട് : നഷ്ടമാവുന്ന കൃഷിയുടെ പൈതൃകം തിരികെക്കൊണ്ടു വരാനും കാര്‍ ഷിക വൃത്തിയോട് ആഭിമുഖ്യം വളര്‍ത്താനും പ്രകൃതി സൗഹൃദ ജൈവ പച്ചക്കറി കൃഷിക്ക് നെല്ലിപ്പുഴ ഡി എച്ച് എസ് സ്‌കൂളില്‍ തുടക്കം കുറിച്ചു. വഴുതന, ചീര, വെണ്ട, പടവലം,തക്കാളി,പയര്‍ ,തുടങ്ങിയ പച്ചക്കറികളാണ് കൃഷി ചെയ്യുന്നത്. ജൈവവളവും ജൈവകീടനാശിനിയും മാത്രമുപയോഗിച്ച് ജൈവപച്ചക്കറി ഉല്‍പ്പാദിപ്പിക്കുകയാണ് ലക്ഷ്യം. സ്‌കൂളിലെ ഹയര്‍ സെക്കന്‍ഡറി വിംഗ് സ്‌കൗട്ട് ആന്‍ഡ് ഗൈഡ് വിദ്യാര്‍ഥി കളാണ് പച്ചക്കറി തോട്ടം ഒരുക്കിയത്.ഹസനുല്‍ ബന്ന,കെ എച്ച് ഫഹദ്, ട്രുപ്പ് ലീഡ ര്‍മാരായ ജി.അനന്ദ കൃഷ്ണന്‍,എ.ആര്‍ കീര്‍ത്തന,എ എന്‍ അതുല്‍ കൃഷ്ണ,കെപി ഷാമില ,അഭിജിത്ത് ,എസ് ഹനൂന,മുഹമ്മദ് സിനാന്‍ നേതൃത്വം നല്‍കി.