മണ്ണാര്‍ക്കാട്: കാഞ്ഞിരപ്പുഴ പഞ്ചായത്തിലെ വികസനകാര്യ, ക്ഷേമകാര്യ സ്ഥിരം സമി തികളിലേക്ക് നടന്ന തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് എല്‍.ഡി.എഫ് അംഗങ്ങള്‍ ഉന്ന യിച്ച ആരോപണങ്ങള്‍ക്ക് മറുപടിയുമായി യു.ഡി.എഫ് രംഗത്ത്. വികസനകാര്യസ്ഥിരം സമിതിയിലേക്ക് മത്സരിച്ച യു.ഡി.എഫ് പഞ്ചായത്തംഗം എം.പി. പ്രിയ വിജയിച്ചത് ബി. ജെ.പി.യുടെ വോട്ടു കൊണ്ടല്ലെന്ന് നേതാക്കള്‍ വ്യക്തമാക്കി. ബി.ജെ.പിയോട് വോട്ട് ചെ യ്യാന്‍ ആവശ്യപ്പെട്ടിട്ടില്ല. യു.ഡി.എഫിന് കിട്ടിയ പത്ത് വോട്ടുകളില്‍ മൂന്ന് വോട്ടുകള്‍ എല്‍.ഡി.എഫ് അംഗങ്ങളുടേതാണെന്നാണ് വിശ്വാസം.

ക്ഷേമകാര്യ സ്ഥിരംസമിതിയിലേക്ക് ബി.ജെ.പി. അംഗം തെരഞ്ഞെടുക്കപ്പെട്ടത് യു. ഡി.എഫ് വോട്ടുകള്‍ കൊണ്ടല്ല. മറിച്ച് എല്‍.ഡി.എഫ് പിന്തുണയോടെയാണെന്നും കാ ഞ്ഞിരപ്പുഴയിലെ സി.പി.എമ്മിനകത്തെ വിഭാഗീയതയുടെ ഫലമാണ് ബി.ജെ.പിയി ലേക്ക് വോട്ടുപോയതിന് പിന്നിലെന്നും നേതാക്കള്‍ ആരോപിച്ചു. കല്ലമല ഉപതെര ഞ്ഞെടുപ്പില്‍ ബി.ജെ.പി.യെ സഹായിച്ചത് സി.പി.എം ആണ്. ഇടതുമുന്നണിയിലെ ഘടകകക്ഷിയായ സി.പി.ഐയെ പഞ്ചായത്ത് ഭരണത്തില്‍ നിന്നും ഇല്ലാതാക്കാന്‍ വേണ്ടിയാണ് സി.പി.എം ബോധപൂര്‍വ്വം ബി.ജെ.പിയെ സഹായിച്ചത്. മുന്‍കാല തെര ഞ്ഞെടുപ്പുകളിലും കാഞ്ഞിരപ്പുഴ പഞ്ചായത്തില്‍ ഇതാവര്‍ത്തിച്ചിട്ടുണ്ട്. കല്ലമലയില്‍ സി.പി.ഐ.ക്ക് നഷ്ടമായത് സിറ്റിങ് സീറ്റാണ്.

ബി.ജെ.പി.യുമായി രാഷ്ട്രീയ ബാന്ധവമുണ്ടാക്കി അധികാരം പിടിച്ചെടുക്കുക എന്നത് യു.ഡി.എഫിന്റെ നയമല്ല. ബിജെപിയുമായി ഒരു നീക്കുപോക്കുമുണ്ടാകില്ല. ക്ഷേമകാ ര്യസ്ഥിരം സമിതിയിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ മത്സരിക്കാതെ യു.ഡി.എഫ് അംഗ ങ്ങള്‍ എല്‍.ഡി.എഫിനാണ് വോട്ടുചെയ്തത്. മറിച്ചുള്ള ആരോപണങ്ങള്‍ ശുദ്ധ അസംബ ന്ധമണെന്നും അതേസമയം ബി.ജെ.പിയുടെ വോട്ടുകള്‍ യു.ഡി.എഫിന് ലഭ്യമായിട്ടു ണ്ടോ എന്നത് പരിശോധിക്കുമെന്നും നേതാക്കള്‍ പറഞ്ഞു. വോട്ട് ലഭിച്ചതായി ബോധ്യ പ്പെട്ടാല്‍ വികസനകാര്യ സ്ഥിരം സമിതി അധ്യക്ഷസ്ഥാനം രാജിവെക്കും.

കേവലഭൂരിപക്ഷമില്ലാതെ എല്‍.ഡി.എഫ് അധികാരത്തില്‍ കടിച്ചുതൂങ്ങുന്നത് ധാര്‍മി കതയല്ല. രാജിവച്ച് പോകണമെന്നും ഭരണസമിതിക്കെതിരെ അവിശ്വാസം കൊണ്ടുവ രില്ലെന്നും എന്നാല്‍ പ്രതിരോധം തുടരുമെന്നും നേതാക്കള്‍ പറഞ്ഞു. വാര്‍ത്താ സമ്മേള നത്തില്‍ യു.ഡി.എഫ് നേതാക്കളായ അച്യുതന്‍ നായര്‍ ,കെ.പി.മൊയ്ദു,ജോയ് ജോസഫ് ,കെ.വി.മുസ്തഫ,ജോസ് ചേലങ്കര ,പഞ്ചായത്ത് അംഗങ്ങളായ സി.ടി.അലി, രാജന്‍ പുത്ത ന്‍പുരക്കല്‍ ,ദിവ്യ രാമദാസ് ,സ്മിത ജോസഫ് ,റീന സുബ്രമണ്യന്‍, എം.പി.പ്രിയ എന്നിവര്‍ പങ്കെടുത്തു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!