മണ്ണാര്‍ക്കാട്: ലോക രക്തദാന ദിനാചരണത്തിന്റെ ഭാഗമായി സേവ് മണ്ണാര്‍ക്കാട് ജന കീയ കൂട്ടായ്മയും ബ്ലഡ് ഡൊണേഴ്സ് കേരള താലൂക്ക് കമ്മിറ്റിയും സംയുക്തമായി താലൂ ക്ക് ആശുപത്രി ബ്ലഡ് ബാങ്കില്‍ രക്തദാന ക്യാംപ് സംഘടിപ്പിച്ചു. വനിതകള്‍ ഉള്‍പ്പടെ 40 പേര്‍ രക്തംദാനം ചെയ്തു. ആശുപത്രി പാലിയേറ്റീവ് ഹാളില്‍ അനുമോദന യോഗവും നടന്നു. 2022 ഏപ്രില്‍ മുതല്‍ 2023 മാര്‍ച്ച് 31 വരെയുള്ള കാലയളവില്‍ ഏറ്റവും കൂടുതല്‍ ക്യാംപുകള്‍ സംഘടിപ്പിച്ച് രക്തദാതാക്കളെ നല്‍കിയ സന്നദ്ധ സംഘടനയ്ക്കുള്ള ആദരവ് സേവ് മണ്ണാര്‍ക്കാട് ബി.ഡി.കെയ്ക്ക് ലഭിച്ചു. 14 ക്യാംപുകളില്‍ നിന്നും 330 ദാതാക്കളും മറ്റു തലങ്ങളില്‍ 400 ദാതാക്കളുമടക്കം 730 ഓളം രക്തദാതാക്കളെ നല്‍കി യാണ് ഒന്നാം സ്ഥാനത്തെത്തിയത്. ഡി.വൈ.എഫ്.ഐ മണ്ണാര്‍ക്കാട് ബ്ലോക്ക് കമ്മിറ്റിക്ക് രണ്ടാം സ്ഥാനം ലഭിച്ചു. നൂറ് തവണ രക്തം നല്‍കിയ ഫാ.ഷിജു ജോണ്‍സണ്‍ 49 തവണ രക്തം നല്‍കിയ സേവ് മണ്ണാര്‍ക്കാട് ബി.ഡി.കെ ഭാരവാഹി അസ്ലം അച്ചു,37 തവണ രക്തം നല്‍കിയ സി.പി.എം മണ്ണാര്‍ക്കാട് ലോക്കല്‍ സെക്രട്ടറി അജീഷ് മാസറ്റര്‍, സേവ് ബി.ഡി.കെ എയ്ഞ്ചല്‍സ് പ്രവര്‍ത്തകരായ ഷാഹിദ, ലിന്‍ഷപര്‍വീന്‍ എന്നിവരേയും ആദരിച്ചു. ആര്‍.സി.എച്ച് ഓഫിസര്‍ ഡോ.അനിത, ഡോ.മിനി,ഡോ.സുമന്‍, ഡോ.ജാസ്മിന്‍, ഡോ.ബിന്‍സി, ബ്ലഡ് ബാങ്ക് ഇന്‍ചാര്‍ജ് ജസീം മുബാറക്, കൗണ്‍സിലര്‍ മുഹീനുദ്ദീന്‍, സേവ് മണ്ണാര്‍ക്കാട് ബി.ഡി.കെ ഭാരവാഹികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.