അഗളി : അട്ടപ്പാടി ചുരത്തിൽ ഒൻപതാം വളവിന് സമീപം മണ്ണിടിഞ്ഞു. പൂട്ടുകട്ട പതിച്ചിരിക്കുന്ന വളവിന് സമീപത്താണ് ചൊവ്വാഴ്ച നാലുമണിയോടെ മണ്ണും പാറയും റോഡിലേക്ക് വീണത്. മണ്ണിടിഞ്ഞെങ്കിലും ഗതാഗതം തടസ്സപ്പെട്ടില്ല. കഴിഞ്ഞ മഴ ക്കാലത്ത് ഈ പ്രദേശത്ത് മണ്ണിടിഞ്ഞുവീണ് ഗതാഗതം തടസ്സപ്പെടുകയും ഒൻപതാം വളവിൽ റോഡ് തകരുകയും ചെയ്തിരുന്നു. റോഡ് തകർന്ന സ്ഥലം പൂട്ടുകട്ട പതിച്ച് ഗതാഗതയോഗ്യമാക്കിയതാണ്. കാലവർഷം എത്തുന്നതിനുമുന്നേ ചുരത്തിൽ മണ്ണി ടിച്ചിലുണ്ടായതോടെ മഴ കനത്താൽ ഒറ്റപ്പെടുമോയെന്ന ഭീതിയിലാണ് അട്ടപ്പാടിക്കാർ.