തച്ചനാട്ടുകര: പൊതുവിദ്യാഭ്യാസ വകുപ്പ് സംസ്ഥാനത്തെ മികച്ച അധ്യാപകര്‍ക്ക് നല്‍ കുന്ന സംസ്ഥാന അധ്യാപക അവാര്‍ഡ് തച്ചനാട്ടുകര കുണ്ടൂര്‍ക്കുന്ന് വിപിഎ യുപി സ്‌കൂള്‍ അധ്യാപകന്‍ കെ.ശിവപ്രസാദ് പാലോടിന്. ശാസ്ത്രം, സാഹിത്യം സാമൂഹ്യ പ്രവര്‍ത്തനങ്ങള്‍, മികച്ച അധ്യാപന രീതികള്‍ എന്നിവയാണ് അവാര്‍ഡിന് അര്‍ഹ മാക്കിയത്. പഠനോപകരണ ശില്‍പ ശാലകള്‍, പരീക്ഷണ കളരികള്‍, സാഹിത്യ ശി ല്‍പശാലകള്‍,എല്‍ഇഡി ബള്‍ബ് നിര്‍മാണം, സോപ്പ്, ഡിറ്റര്‍ജന്റ് നിര്‍മാണം എന്നി വയ്ക്ക് സംസ്ഥാനത്തുടനീളം നേതൃത്വം നല്‍കി. കാഴ്ചയില്ലാത്തവര്‍ക്ക് സാഹിത്യ കൃ തികള്‍ വായിച്ചു നല്‍കുന്ന ഓഡിയോ ബുക്ക് സങ്കേതം രൂപീകരിച്ചു. ശാസ്ത്രം, ഭാഷ എന്നീ മേഖലകളിലെ വേറിട്ട അധ്യാപന രീതി പുലര്‍ത്തുന്ന അധ്യാപകനാണ് ശിവ പ്രസാദ് പാലോട്.

കുട്ടികള്‍ക്കായി നിരവധി സാഹിത്യകൃതികള്‍ ഇദ്ദേഹം രചിച്ചിട്ടുണ്ട്. കുട്ടികള്‍ക്കും രക്ഷിതാക്കള്‍ക്കും സ്വയം തൊഴില്‍ കണ്ടത്താനുള്ള എന്നിവയ്ക്കും നേതൃത്വം നല്‍കിയിരുന്നു. പ്രളയ സമയത്ത് പാഠപുസ്തകങ്ങള്‍ നഷ്ടപ്പെട്ട വിദ്യാര്‍ഥികള്‍ക്ക് പുസ്തകങ്ങള്‍ പകര്‍ത്തി എഴുതി നല്‍കുന്ന ടുഗദര്‍ വീ കാന്‍ ചലഞ്ചിലൂടെ നൂറുകണക്കിന് പേര്‍ക്ക് കൈത്താങ്ങായി. തൃശൂരിലും, നിലമ്പൂരിലും പ്രളയ ബാധിക പ്രദേശങ്ങളില്‍ സഹായം എത്തിക്കാന്‍ നേതൃത്വം നല്‍കി. സ്വയം തുക കണ്ടെത്തി സ്‌കൂളില്‍ ശാസ്ത്ര പാര്‍ക്ക്, ക്ലാസ് ലൈബ്രറി എന്നിവയും ആരംഭിച്ചു. സ്‌കൂളിന്റെ നേതൃത്വത്തില്‍ തരിശു നിലം പച്ചത്തുരുത്താക്കുക എന്ന ലക്ഷ്യവുമായി തേനേഴി സ്മൃതി വനം എന്ന പേരില്‍ സാമൂഹ്യ വനവത്കരണ പരിപാടി സംഘടിപ്പിക്കാന്‍ നേതൃത്വം നല്‍കി. പൊതു വിദ്യാഭ്യാസ വകുപ്പ് സംസ്ഥാനത്തെ സ്‌കൂളുകളില്‍ നടപ്പാക്കിയ ശാസ്ത്ര പാര്‍ക്ക്, സാമൂഹ്യ ശാസ്ത്ര പാര്‍ക്ക് എന്നിവയുടെ റിസോഴ്‌സ് അധ്യാപകനായിരുന്നു. ലേണിങ്ങ് ടീച്ചേഴ്‌സ് ശാസ്ത്ര അധ്യാപക കൂട്ടായ്മയുടെ എക്‌സിക്കുട്ടീവ് അംഗമാണ്. കോവിഡ് കാലത്ത് കാലുകൊണ്ട് പ്രവര്‍ത്തിപ്പിക്കാവുന്ന സാനിറ്റൈസിങ് ഉപകരണം സ്വന്തമായി രൂപ കല്പന ചെയ്തും ഇദ്ദേഹം ശ്രദ്ധേയനായി. പൊതു വിദ്യാഭ്യാസ വകുപ്പ് അധ്യാപകര്‍ക്കായിസംഘടിപ്പിക്കുന്ന പഠനേപകരണ നിര്‍മാണ മത്സരത്തില്‍ സംസ്ഥാന തലത്തില്‍ നിരവധി തവണ വിജയിയായിട്ടുണ്ട്. ഇദ്ദേഹത്തിന്റെ നേതൃത്വത്തില്‍ നിരവധി ഗവേഷണ പ്രൊജക്ടുകളാണ് സ്‌കൂള്‍ വിദ്യാര്‍ഥികള്‍ അവതരിപ്പിച്ചത്. ഇദ്ദേഹം ഗൈഡായി പ്രവര്‍ത്തിച്ചതിലൂടെ നിരവധി വിദ്യാര്‍ഥികള്‍ക്ക് ഇന്‍സ്പയര്‍ അവാര്‍ഡ് ലഭ്യമായിരുന്നു. ഒരു വിദ്യാര്‍ഥിക്ക് ഡല്‍ഹിയില്‍ വച്ചു നടന്ന ദേശീയ ഇന്‍സ്പയര്‍ മേളയില്‍ പങ്കെടുക്കാനുള്ള അവസരം ലഭിക്കുകയും ചെയ്തു. സ്‌കൂളില്‍ സൗജന്യ പിഎസ് സി പരിശീലന പദ്ധതിയും ആവിഷ്‌കരിച്ചിരുന്നു. അവധിക്കാല അധ്യാപക പരിശീലനങ്ങളുടെ റിസോഴ്‌സ് അധ്യാപകനാണ്. കോവിഡ് കാലത്ത് കൈറ്റ് വിക്ടേഴ്‌സ് ചാനലിലും റേഡിയോ കേരള പാഠം പരിപാടിയിലും ക്ലാസുകള്‍ നല്‍കുിയിരുന്നു. ഭിന്നശേഷി വിഭാഗത്തിലുള്ള കുട്ടികള്‍ക്ക് ശാസ്ത്ര പഠനോപകരണങ്ങള്‍ രൂപ കല്പന ചെയ്തിരുന്നു. സ്‌പെഷല്‍ സ്‌കൂള്‍ അധ്യാപകര്‍ക്ക് ശാസ്ത്ര പഠനോപകരണങ്ങള്‍ നിര്‍മിക്കുന്ന ശില്പശാലയുടെ റിസോഴ്‌സ് അധ്യാപകനായിരുന്നു.

ഗോത്ര വര്‍ഗ ജീവിതം പശ്ചാത്തലമാക്കിയ മണ്ണേ നമ്പി എന്ന നോവല്‍ കമല സുരയ്യ പുരസ്‌കാരം നേടിയിരുന്നു. ഇദ്ദേഹം എഴുതിയ പാന്‍ഡമിക് ഡയറി എന്ന നോവല്‍ കോവിഡ് കാലം പ്രമേയമായ ആദ്യ കൃതിയായി പരിഗണിക്കപ്പെടുന്നു. ഇദ്ദേഹം എഴു തിയ കുട്ടികള്‍ക്ക് വിവിധ ശാസ്ത്ര പരീക്ഷണങ്ങള്‍, താം ലുവാങ്ങിലെ കൂട്ടുകാര്‍, പക്ഷിശാസ്ത്രം, പാടിപ്പതിഞ്ഞ കളിപ്പാട്ടുകള്‍ എന്നീ പുസ്തകങ്ങള്‍ പൊതു വിദ്യാഭ്യാസ വകുപ്പ് സ്‌കൂളുകളിലേക്ക് ശുപാര്‍ശ ചെയ്തിരുന്നു. സംസ്ഥാനത്തെ മികച്ച ഭാഷാധ്യാപ കനുള്ള മാതൃഭാഷാ പുരസ്‌കാരം, ദേശീയ അവാര്‍ഡ് ടീച്ചേഴ്‌സ് ഫെഡറേഷന്‍ നല്‍കുന്ന ഗുരുശ്രേഷ്ഠ അവാര്‍ഡ്, പൊതു വിദ്യാഭ്യാസ വകുപ്പ് വിദ്യാരംഗം അധ്യാപക കലാസാഹിത്യവേദിയും കഥാ പുരസ്‌കാരം, കവിതാ പുരസ്‌കാരം എന്നിവയും ഇദ്ദേഹം നേടിയിട്ടുണ്ട്. കവിഭാഷ എന്ന ഡിജിറ്റല്‍ മാസിക പുറത്തിറക്കി വരുന്നു.പാഠ്യ-പാഠ്യേ തര രംഗങ്ങളിലെ പ്രവര്‍ത്തനം പരിഗണിച്ചും, മാതൃകാ ക്ലാസ്സ് അവതരണം, അഭിമുഖം എന്നിവയിലെ പ്രകടനം കൂടി വിലയിരുത്തിയുമാണ് പൊതുവിദ്യാഭ്യാസ പ്രിന്‍സിപ്പല്‍ സെക്രട്ടറി ചെയര്‍മാനും, പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ കണ്‍വീനറും, എസ്.സി.ഇ. ആര്‍.ടി, എസ്.എസ്.കെ, എസ്.ഐ.ഇ.ടി. ഡയറക്ടര്‍മാര്‍ അംഗങ്ങളുമായ സമിതി സംസ്ഥാന അവാര്‍ഡ് ജേതാക്കളെ തെരഞ്ഞെടുത്തത്.പിതാവ് :രാമ ഗുപ്തന്‍ കുന്നത്ത്, മാതാവ് : പാറുകുട്ടിയമ്മാള്‍,ഭാര്യ: സൗമ്യ, മക്കള്‍: ആതിര , ആദിത്യന്‍.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!