സ്ഥിരം സമിതി തെരഞ്ഞെടുപ്പില്‍ യു.ഡി.എഫിനും ബി.ജെ.പിയ്ക്കും ജയം

മണ്ണാര്‍ക്കാട്: കാഞ്ഞിരപ്പുഴ ഗ്രാമ പഞ്ചായത്തിലെ വിവിധ സ്ഥിരം സമിതിയിലുള്ള ഒഴിവിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ യു.ഡി.എഫിനും ബി.ജെ.പിയ്ക്കും ജയം. വി കസനകാര്യ സ്ഥിരംസമിതിയിലേക്ക് യു.ഡി.എഫ് പ്രതിനിധി എം. പ്രിയയും ക്ഷേമ കാര്യ സ്ഥിരംസമിതിയിലേക്ക് ബി.ജെ.പി പ്രതിനിധി ശോഭനയും വിജയിച്ചു. അതേ സമയം തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്, ലീഗ്, ബിജെപി പരസ്യകൂട്ടുകെട്ടുണ്ടായതായി ഗ്രാമ പഞ്ചായത്ത് എല്‍.ഡി.എഫ് ഭരണസമിതി അംഗങ്ങള്‍ വാര്‍ത്താ സമ്മേളനത്തില്‍ ആരോപിച്ചു. കക്ഷിനില അനുസരിച്ച് എല്‍.ഡി.എഫിന് ഒമ്പതും, യു.ഡി.എഫിന് ഏഴും, ബി.ജെ.പിയ്ക്ക് മൂന്നും സീറ്റുകളാണ് ഉള്ളത്. വികസനകാര്യ സ്ഥിരം സമിതിയിലേക്ക് എല്‍.ഡി.എഫിലെ ഷിബി കുര്യനും യു.ഡി.എഫിലെ എം. പ്രിയയും മത്സരിച്ചു. ബി.ജെ. പി മത്സരിച്ചില്ല. ഫലം വന്നപ്പോള്‍ എല്‍.ഡി.എഫിന് ഒമ്പത് വോട്ട് ലഭിച്ചു. യു.ഡി.എഫിന് കിട്ടിയത് 10 വോട്ടും. ക്ഷേമകാര്യ സ്ഥിരം സമിതിയിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫിന് വേണ്ടി ഷിബി കുര്യനും ബി.ജെ.പിയ്ക്ക് വേണ്ടി മൂന്നാം വാര്‍ഡില്‍ നിന്നും പുതുതായി തെരഞ്ഞെടുക്കപ്പെട്ട ശോഭനയുമാണ് മത്സരിച്ചത്. യു.ഡി.എഫ് മത്സരിച്ചില്ല. ഫലം വന്നപ്പോള്‍ ബി.ജെ.പിയ്ക്ക് 10 വോട്ടും എല്‍.ഡി.എഫിന് ഒമ്പത് വോട്ടും ലഭിച്ചു. ഇതില്‍ നിന്ന് തന്നെ കോലീബി സഖ്യത്തിന്റെ ധാരണ വ്യക്തമാകു ന്നതാണെന്ന് എല്‍.ഡി.എഫ് അംഗങ്ങള്‍ ചൂണ്ടിക്കാട്ടി. തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്ര സിന്റേയും ലീഗിന്റെയും നിലപാട് നേതാക്കള്‍ വ്യക്തമാക്കണമെന്നും എല്‍ഡിഎഫ് അംഗങ്ങള്‍ പറഞ്ഞു. വാര്‍ത്താ സമ്മേളനത്തില്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സതീ രാമരാജന്‍, വൈസ് പ്രസിഡന്റ് സിദ്ദീഖ് ചേപ്പോടന്‍, സ്ഥിരം സമിതി അധ്യക്ഷരായ കെ.പ്രദീപ്, മിനിമോള്‍, വാര്‍ഡ് മെമ്പര്‍മാരായ അംബിക, പ്രദീഷ്, ഷിബി കുര്യന്‍, ഷാജഹാന്‍, മുഹമ്മദാലി പങ്കെടുത്തു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!