തിരുവനന്തപുരം: നെല്ല് സംഭരണവുമായി ബന്ധപ്പെട്ട് കര്‍ഷകര്‍ക്ക് നല്‍കാനുള്ള തുക ഫെഡറല്‍ ബാങ്ക്, കനറാ ബാങ്ക് എന്നിവര്‍ അടുത്ത മൂന്നു ദിവസത്തിനകം പൂര്‍ണ്ണമായും വിതരണം ചെയ്യും. ഭക്ഷ്യ പൊതുവിതരണ മന്ത്രി ജി.ആര്‍ അനിലിന്റെ അധ്യക്ഷതയി ല്‍ ഓണ്‍ലൈനായി ചേര്‍ന്ന അവലോകന യോഗത്തില്‍ ബാങ്ക് പ്രതിനിധികള്‍ അറിയി ച്ചതാണിത്. ചില സാങ്കേതിക തകരാറുമൂലം തുക വിതരണം പൂര്‍ത്തിയാക്കാന്‍ ഒരാഴ്ച സമയം വേണ്ടിവരുമെന്ന് എസ് ബി ഐ യോഗത്തില്‍ അറിയിച്ചു.
നെല്ല് സംഭരണത്തിനായി സപ്ലൈകോ, കണ്‍സോര്‍ഷ്യം ബാങ്കുകളായ എസ് ബി ഐ, കാനറാ ബാങ്ക്, ഫെഡറല്‍ ബാങ്ക് എന്നിവ വഴി പിആര്‍എസ് വായ്പയായി 700 കോടി രൂപയാണ് കര്‍ഷകര്‍ക്ക് വിതരണം ചെയ്യുന്നത്. ഇതുവരെ കാനറ ബാങ്ക് 144.5 കോടി രൂപയും, ഫെഡറല്‍ ബാങ്ക് 56.16 കോടി രൂപയും, എസ് ബി ഐ 22.7 കോടി രൂപയും നല്‍കിക്കഴിഞ്ഞു.ബാങ്കിലേക്ക് വരുന്ന കര്‍ഷകരെ സഹായിക്കാന്‍ ബ്രാഞ്ചുകളില്‍ ഉദ്യോഗസ്ഥരെ നിയമിക്കുമെന്ന് കനറാ ബാങ്കിന്റേയും ഫെഡറല്‍ ബാങ്കിന്റേയും പ്രതിനിധികള്‍ യോഗത്തില്‍ അറിയിച്ചു.
ഇത് കൂടാതെ നാളെ മുതല്‍ കര്‍ഷകരുടെ സംശയ നിവാരണത്തിനായി കൊച്ചിയിലെ സപ്ലൈകോ കേന്ദ്ര ഓഫീസില്‍ സൗകര്യം ഒരുക്കിയിട്ടുണ്ട്. പ്രവൃത്തി ദിവസങ്ങളില്‍ രാവിലെ 10 മുതല്‍ വൈകീട്ട് അഞ്ചുവരെ കര്‍ഷകര്‍ക്ക് 0484 2207923 എന്ന നമ്പറില്‍ ബന്ധപ്പെടാം.തുക വിതരണം അവലോകനം ചെയ്യുന്നതിനായി മന്ത്രിയുടെ അധ്യക്ഷ തയില്‍ നടന്ന യോഗത്തില്‍ സപ്ലൈകോ ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ ശ്രീറാം വെങ്കിട്ടരാമന്‍, നെല്ല് വിഭാഗം മാനേജര്‍ സുനില്‍കുമാര്‍, കണ്‍സോര്‍ഷ്യം ബാങ്കുകളുടെ പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.