മണ്ണാര്‍ക്കാട്: വിദ്യാര്‍ഥികളുടെ തിരക്ക് കണക്കിലെടുത്ത് അട്ടപ്പാടിയിലേക്ക് ഒരു സര്‍ വീസ് കൂടി ആരംഭിച്ച് കെ.എസ്.ആര്‍.ടി.സി. നാളെ മുതലാണ് പുതിയ സര്‍വീസ് തുടങ്ങുക. രാവിലെ 7.20ന് മണ്ണാര്‍ക്കാട് നിന്നും പുറപ്പെട്ട് 9.40 ഓടെ ആനക്കട്ടിയിലേക്കെ ത്തുന്ന രീതിയിലാണ് സര്‍വീസ് ക്രമീകരിച്ചിട്ടുള്ളതെന്ന് മണ്ണാര്‍ക്കാട് സബ് ഡിപ്പോ കണ്‍ട്രോളിങ് ഇന്‍സ്‌പെക്ടര്‍ പി.എന്‍.രാമചന്ദ്രന്‍ അറിയിച്ചു.
രാവിലെ 10.10ന് ആനക്കട്ടിയില്‍ നിന്നും പുറപ്പെട്ട് ഉച്ചയ്ക്ക് 12.30ന് ഈ ബസ് മണ്ണാര്‍ക്കാട് തിരിച്ചെത്തും. രണ്ടാം സര്‍വീസ് ഉച്ചകഴിഞ്ഞ് 2.20ന് മണ്ണാര്‍ക്കാട് നിന്നും കോട്ടത്തറ വരെയായിരിക്കും. ഇവിടെ നിന്ന് നാലരയോടെ പുറപ്പെട്ട് 6.40ഓടെ മണ്ണാര്‍ക്കാട് എത്തി ച്ചേരും. മണ്ണാര്‍ക്കാട് നിന്നും ഗുരുവായൂരിലേക്ക് സര്‍വീസ് നടത്തിയിരുന്ന ഓര്‍ഡിനറി ബസിനെയാണ് അട്ടപ്പാടിയിലേക്ക് റൂട്ട് മാറ്റിയിട്ടുള്ളത്. അഞ്ച് മാസക്കലത്തിലധികം മണ്ണാര്‍ക്കാട് – ഗുരൂവായൂര്‍ റൂട്ടില്‍ നടത്തിയ സര്‍വീസ് ലാഭകരമാകാത്ത സാഹചര്യ ത്തില്‍ റൂട്ട് മാറ്റാന്‍ കോര്‍പ്പറേഷനില്‍ നിന്നും നിര്‍ദേശം നല്‍കിയിരുന്നു. ഇത് പ്രകാര മാണ് ഈ ബസിനെ അട്ടപ്പാടിയിലേക്ക് വിടുന്നത്.
പൊതുവേ സ്‌കൂള്‍, ഓഫിസ് സമയത്ത് രാവിലേയും വൈകീട്ടും വലിയ തിരക്കാണ് അട്ടപ്പാടി റൂട്ടിലോടുന്ന കെ.എസ്.ആര്‍.ടി.സി ബസുകളില്‍ അനുഭവപ്പെടാറ്. നിലവില്‍ രാവിലെ സമയത്ത് ആറ് മണി മുതല്‍ എട്ട് മണി വരെ മണ്ണാര്‍ക്കാട് നിന്നും ആനക്കട്ടി യിലേക്ക് എട്ട് സര്‍വീസുകളുണ്ട്. രാവിലെ 6.30, 6.45, 7 മണി തുടര്‍ന്ന് പത്ത് മിനുട്ട് ഇടവേ ളയില്‍ എട്ട് മണി വരൊണ് ആനക്കട്ടിയിലേക്ക് സര്‍വീസുള്ളത്. ഇക്കൂട്ടത്തിലേക്കാണ് പുതിയ സര്‍വീസ് കൂടിയെത്തുന്നത്. ഉച്ച കഴിഞ്ഞ് 2.40 മുതലുള്ള മടക്ക സര്‍വീസുക ളേയും വീട്ടിലേക്ക് മടങ്ങാന്‍ വിദ്യാര്‍ഥികള്‍ ആശ്രയിക്കുന്നുണ്ട്. 310, 3.30, 3.50, 4.10, 4.40, 5.10, 5.30 മണി വരെയാണ് അട്ടപ്പാടിയില്‍ നിന്നും മണ്ണാര്‍ക്കാട്ടേയ്ക്കുള്ള മടക്ക സര്‍വീ സുകളുള്ളത്.പുതിയ സര്‍വീസ് രാവിലെയും വൈകീട്ടുമുള്ള തിരക്ക് കുറയ്ക്കാന്‍ സഹായിക്കുമെന്നാണ് കെ.എസ്.ആര്‍.ടി.സിയുടെ കണക്കുകൂട്ടല്‍.