മണ്ണാര്‍ക്കാട്: 2023-24 അധ്യയന വര്‍ഷത്തെ ഹയര്‍സെക്കന്‍ഡറി (വൊക്കേഷണല്‍) പ്രവേശനത്തിന്റെ ട്രയല്‍ അലോട്ട്‌മെന്റ് www.admission.dge.kerala.gov.in ലെ Higher Seco ndary (Vocational) Admission എന്ന ലിങ്കില്‍ പ്രസിദ്ധീകരിച്ചു. സംസ്ഥാനത്തെ 388 സ്‌കൂളു കളിലേക്കുള്ള ട്രയല്‍ അലോട്ട്‌മെന്റ് റിസള്‍ട്ടാണ് ഉള്‍പ്പെടുത്തിയിട്ടുള്ളത്.
Trial Allotment Result എന്ന ലിങ്കിലെ Candidate Login ല്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള ഫോണ്‍ നമ്പറും പാസ്വേര്‍ഡും നല്‍കിയാല്‍ അലോട്ട്‌മെന്റ് പരിശോധിക്കാം. എസ്.എസ്.എല്‍.സി റിവാല്യൂവേഷന്‍ വഴി മാര്‍ക്ക് വ്യത്യാസം വന്നിട്ടുള്ള കുട്ടികള്‍ ലോഗിന്‍ ചെയ്ത് ഗ്രേഡ് വിവരങ്ങള്‍ പരിശോധിച്ച് സേവ് ചെയ്ത് കണ്‍ഫര്‍മേഷന്‍ ചെയ്യണം. അപേക്ഷാ വിവ രങ്ങള്‍ അപൂര്‍ണ്ണമായി നല്‍കിയ വിദ്യാര്‍ഥികള്‍ക്കും അപേക്ഷ പൂര്‍ത്തിയാക്കി കണ്‍ ഫര്‍മേഷന്‍ നടത്താം.ഓപ്ഷനുകള്‍ ഉള്‍പ്പെടെയുള്ള തിരുത്തലുകള്‍ ആവശ്യമുള്ളവര്‍ കാന്‍ഡിഡേറ്റ് ലോഗിന്‍ ചെയ്ത ശേഷം ആവശ്യമായ തിരുത്തലുകള്‍ ജൂണ്‍ 15 വൈകിട്ട് 5നകം നടത്തണം.അപേക്ഷ നല്‍കിയിട്ടുള്ള എല്ലാ വിദ്യാര്‍ഥികളും ട്രയല്‍ അലോട്ട്‌മെ ന്റ് റിസള്‍ട്ട് പരിശോധിക്കണം. എല്ലാ ഹയര്‍സെക്കന്‍ഡറി (വൊക്കേഷണല്‍) സ്‌കൂളു കളിലെയും ഹെല്‍പ്‌ഡെസ്‌ക് സൗകര്യം ഇതിനായി പ്രയോജനപ്പെടുത്താം.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!