മണ്ണാര്‍ക്കാട്: കൃഷിവകുപ്പ് മന്ത്രി പി.പ്രസാദ് ജൂണ്‍ 12ന് പാലക്കാട് ജില്ലയില്‍ വിവിധ പരിപാടികളില്‍ പങ്കെടുക്കും. രാവിലെ 10 ന് അത്യുല്പാദനശേഷിയുള്ള ഹൈബ്രിഡ് പച്ചക്കറി വിത്തുകളുടെ ഉത്പാദന വിതരണോദ്ഘാടനം ആലത്തൂരില്‍ ഉദ്ഘാടനം ചെയ്യും.സര്‍ക്കാരിന്റെ നൂറു ദിന കര്‍മപരിപാടിയുടെ ഭാഗമായി കൃഷിവകുമായി ബന്ധപ്പെട്ട് അത്യുല്പാദനശേഷിയുള്ള ഹൈബ്രിഡ് പച്ചക്കറി വിത്തുകളുടെ വിതരണ ത്തിന്റെയും അന്താരാഷ്ട്ര മാനദണ്ഡങ്ങള്‍ അനുസരിച്ച് സജ്ജീകരിച്ച വിത്ത് പരി ശോധന ലാബിന്റെയും ഉദ്ഘാടനമാണ് നിര്‍വഹിക്കുന്നത്. ആലത്തൂര്‍ വി.എഫ്. പി.സി.കെ വിത്ത് സംസ്‌കരണ കേന്ദ്രത്തില്‍ നടക്കുന്ന പരിപാടിയില്‍ വൈദ്യുതി വകുപ്പ് മന്ത്രി കെ. കൃഷ്ണന്‍കുട്ടി അധ്യക്ഷനാകും. പച്ചക്കറി ഉത്പാദനം വര്‍ധിപ്പിച്ച് ഭക്ഷ്യസുരക്ഷ ലക്ഷ്യമിട്ടുള്ള പ്രവര്‍ത്തനങ്ങളുടെ ഭാഗമായാണ് ഹൈബ്രിഡ് പച്ചക്കറി വിത്തുത്പാദനം വി.എഫ്.പി.സി.കെ നടപ്പിലാക്കുന്നത്. പരിപാടിയില്‍ കെ.ഡി പ്രസേനന്‍ എം.എല്‍.എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ബിനുമോള്‍ എന്നിവര്‍ മുഖ്യാതിഥികളാകും.

രാവിലെ 11.30 ന് എലപ്പുള്ളി കുന്നാച്ചി കണ്‍വെന്‍ഷന്‍ സെന്ററില്‍ കൃഷിഭവന്റെ വിവിധ പരിപാടികളില്‍ പങ്കെടുക്കും. ഉച്ചക്ക് 12.30 ന്സം സ്ഥാന വെയര്‍ ഹൗസിംഗ് കോര്‍പ്പറേഷന്‍ നബാര്‍ഡ് ഡബ്ലിയു.ഐ.എഫ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി കൊഴി ഞ്ഞാമ്പാറ വെയര്‍ ഹൗസില്‍ നിര്‍മ്മാണം പൂര്‍ത്തീകരിച്ച 2350 മെട്രിക് ടണ്‍ സംഭരണ ശേഷിയുള്ള പുതിയ ഗോഡൗണിന്റെയും അഗ്രി കോംപ്ലക്സിന്റെയും ഉദ്ഘാടനം മന്ത്രി നിര്‍വഹിക്കും. വൈദ്യുതി വകുപ്പ് മന്ത്രി കെ. കൃഷ്ണന്‍കുട്ടി പരിപാടിയില്‍ അധ്യക്ഷനാവും .

ഉച്ചക്ക് 1.45 ന് എരുത്തേമ്പതി ഫാമില്‍ മന്ത്രി സന്ദര്‍ശനം നടത്തും. വൈകീട്ട് 4.30 ന് മുതലമട വെയര്‍ ഹൗസില്‍ നിര്‍മാണം പൂര്‍ത്തീകരിച്ച 3500 മെട്രിക് ടണ്‍ സംഭരണ ശേഷിയുള്ള പുതിയ ഗോഡൗണിന്റെ ഉദ്ഘാടനം നിര്‍വഹിക്കും. ബാബു എം.എല്‍.എ. പരിപാടിയില്‍ അധ്യക്ഷനാവും. പരിപാടിയില്‍ രമ്യ ഹരിദാസ് എം.പി മുഖ്യാതിഥി യാകും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ബിനുമോള്‍, കെ.എസ്.ഡബ്ലിയു.സി ചെയര്‍മാന്‍ പി. മുത്തു.പാണ്ടി, കെ.എസ്.ഡബ്ല്യു.സി മാനേജിംഗ് ഡയറക്ടര്‍ എസ്. അനില്‍ദാസ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാരായ അഡ്വ. വി. മുരുകദാസ്, ആര്‍. ചിന്നകുട്ടി, സി. ലീലാമണി, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാര്‍ എന്നിവര്‍ പങ്കെടുക്കും.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!