മണ്ണാര്‍ക്കാട് : വട്ടമ്പലം മദര്‍കെയര്‍ സൂപ്പര്‍ സ്‌പെഷ്യാലിറ്റി ഹോസ്പിറ്റലില്‍ നേത്രരോഗ വിഭാഗം പ്രവര്‍ത്തനമാരംഭിക്കുന്നതിന്റെ ഭാഗമായി സൗജന്യ നേത്ര പരിശോധന ക്യാം പ് സംഘടിപ്പിക്കുന്നു. ജൂണ്‍ 20ന് രാവിലെ 10 മണി മുതല്‍ വൈകീട്ട് 5 മണി വരെ നട ക്കുന്ന ക്യാംപിന് ഗിരിധര്‍ ഐ ഇന്‍സ്റ്റിറ്റ്യൂട്ടിലെ വിദഗ്ദ്ധ ഡോക്ടര്‍മാര്‍ നേതൃത്വം നല്‍ കും. രജിസ്‌ട്രേഷന്‍, ഡോക്ടര്‍ കണ്‍സള്‍ട്ടേഷന്‍, തിമിര ശസ്ത്രക്രിയ പരിശോധ എന്നിവ സൗജന്യമായിരിക്കും. ഡയറബറ്റിക് റെറ്റിനോപ്പതി സ്‌ക്രീനിംഗ്, ഗ്ലോക്കോമ സ്‌ക്രീനിംഗ് എന്നിവയ്ക്ക് 50 ശതമാനം ഇളവുണ്ടാകും. ആരോഗ്യ ഇന്‍ഷൂറന്‍സ് (പിഎം-ജെഎവൈ) കാര്‍ഡുള്ളവര്‍ക്ക് ഐ.ഒ.എല്‍ വെച്ചുള്ള ശസ്ത്രക്രിയ തികച്ചും സൗജന്യമായിരിക്കും.
പ്രഷര്‍,ഷുഗര്‍,ഹൃദയ സംബന്ധമായ രോഗങ്ങള്‍, ആസ്തമ എന്നിവ ഉള്ളവര്‍ ചികിത്സി ക്കുന്ന ഡോക്ടര്‍മാരുടെ സമ്മതപത്രവുമായാണ് വരേണ്ടത്. കണ്ണ് പരിശോധിച്ച് ഡോക്ടര്‍ കണ്ണടയ്ക്ക് നിര്‍ദേശിക്കുന്നവര്‍ക്ക് മിതമായ നിരക്കില്‍ കണ്ണടകളും നല്‍കും. മറ്റു നേത്ര രോഗങ്ങള്‍ ഉള്ളവര്‍ക്ക് ക്യാമ്പ് മുഖേന മിതമായ നിരക്കില്‍ തുടര്‍ചികിത്സയും ലഭ്യമാ ക്കുമെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.
അത്യാധുനിക സൗകര്യങ്ങളോടെയാണ് മദര്‍കെയര്‍ ഹോസ്പിറ്റലില്‍ നേത്രരോഗ വി ഭാഗം ജൂണ്‍ 20 മുതല്‍ പ്രവര്‍ത്തനമാരംഭിക്കുന്നത്. തിങ്കള്‍ മുതല്‍ ശനി വരെ രാവിലെ 9 മണി മുതല്‍ വൈകീട്ട് ആറ് വരെ നേത്രരോഗ വിദഗ്ധരുടെ സേവനം ലഭ്യമാകും. ബുക്കിം ഗിന് 83188 50117, 04924 22 77 00.
