കോട്ടോപ്പാടം : കല്ലടി അബ്ദുഹാജി ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പൂര്‍വ്വ വിദ്യാര്‍ഥി സം ഘടനയുടെ നേതൃത്വത്തില്‍ വിദ്യാലയത്തിലെ എസ്.എസ്.എല്‍.സി,പ്ലസ് ടു സമ്പൂര്‍ണ എ പ്ലസ് ജേതാക്കളെയും നാഷണല്‍ മീന്‍സ് കം മെറിറ്റ് സ്‌കോളര്‍ഷിപ്പ് വിജയികളെ യും അനുമോദിച്ചു.ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ജസീന അക്കര അനുമോദന സദസ്സ് ഉദ്ഘാടനം ചെയ്തു. പൂര്‍വ്വ വിദ്യാര്‍ഥി സംഘടന ചെയര്‍മാന്‍ വി.സുരേഷ്‌കുമാര്‍ അധ്യ ക്ഷനായി. പൊതുവിദ്യാഭ്യാസ വകുപ്പ് ജോയിന്റ് ഡയറക്ടര്‍ എ. അബൂബക്കര്‍ മുഖ്യാ തിഥിയായി. വാര്‍ഡ് മെമ്പര്‍ കെ. ടി.അബ്ദുല്ല,ജനറല്‍ കണ്‍വീനര്‍ നൗഫല്‍ താളിയില്‍, പി.ടി.എ പ്രസിഡന്റ് അക്കര മുഹമ്മദാലി,പ്രിന്‍സിപ്പാള്‍ എം.പി. സാദിഖ്, പ്രധാനാധ്യാ പകന്‍ പി.ശ്രീധരന്‍, മാനേജര്‍ റഷീദ് കല്ലടി,ഗ്രാമപഞ്ചായത്ത് മുന്‍ പ്രസിഡന്റ് ഇല്യാസ് താളിയില്‍, ഹമീദ് കൊമ്പത്ത്, കെ.മൊയ്തുട്ടി,സംഘടനാ ഭാരവാഹികളായ താളിയില്‍ സൈനുദ്ദീന്‍,വി.പി.സലാഹുദ്ദീന്‍,കെ.സാജിദ് ബാവ, നാസര്‍ ഓത്തുപള്ളി, എ.കെ. കുഞ്ഞയമ്മു സംസാരിച്ചു.
