മണ്ണാര്‍ക്കാട്: സമ്പൂര്‍ണ്ണ വെളിയിട വിസര്‍ജ്ജന വിമുക്തം, മാലിന്യ നിര്‍മാര്‍ജ്ജനം എന്നിവ മികച്ച രീതിയില്‍ നടത്തുന്ന പഞ്ചായത്തുകള്‍ക്ക് നല്കുന്ന ഒ.ഡി.എഫ് പ്ലസ് പദവി പാലക്കാട് ജില്ല കരസ്ഥമാക്കിയതായി ജില്ലാ ശുചിത്വമിഷന് കോ-ഓര്‍ഡിനേറ്റര്‍ റ്റി. ജി.അഭിജിത് അറിയിച്ചു. ജില്ലയിലെ 88 ഗ്രാമപഞ്ചായത്തുകളിലെ 150 വില്ലേജുകളും ഒ.ഡി.എഫ്.പ്ലസ് എന്ന നേട്ടം കൈവരിച്ചു. വെളിയിട വിസ്സര്‍ജ്ജന വിമുക്ത ജില്ല എന്ന തിനൊപ്പം പൊതുശുചിത്വം, പൊതുശൗചാലയങ്ങളുടെ പരിപാലനം, ആവശ്യത്തിന് പൊതു ശൗചാലയങ്ങള്‍ ഏര്‍പ്പെടുത്തല്‍ എന്നിവയും ജില്ലയെ സമ്പൂര്‍ണ്ണ ഒ.ഡി.എഫ് പ്ലസ് പദവി നേടുന്നതിന് സഹായിച്ചു. 70 ആസ്പയറിംഗും, 80 മോഡലുകളുമാണ് ജില്ല യിലുള്ളത്. 2016 നവംബറിലാണ് സംസ്ഥാനം ഒ.ഡി.എഫ് പദവി കൈവരിക്കുന്നത്. യഥാസമയം പദ്ധതികള്‍ ഏറ്റെടുക്കുന്നതിനും നിര്‍വ്വഹണം നടത്തുന്നതിനും ജിയോ ടാഗ് ചെയ്യുന്നതിനും ഭരണസമിതി തീരുമാനം ലഭ്യമാക്കുന്നതിനും പ്രയത്നിച്ച എല്ലാ ഉദ്യോഗസ്ഥരുടെയും ഒരുമിച്ചുള്ള പ്രവര്‍ത്തനങ്ങളിലൂടെയാണ് ഈ നേട്ടം കൈവരി ക്കാനായതെന്നും ജില്ലാ ശുചിത്വ മിഷന് കോര്‍ഡിനേറ്റര്‍ പറഞ്ഞു.
![](http://unveilnewser.com/wp-content/uploads/2023/06/MOTHER-CARE-copy-1050x252.jpg)