കാഞ്ഞിരപ്പുഴ: നമുക്കൊരുക്കാം അവര്‍ പഠിക്കട്ടെ എന്ന മുദ്രാവാക്യമുയര്‍ത്തി പഠന കിറ്റുകളുമായി എസ്.എഫ്.ഐ കാഞ്ഞിരപ്പുഴ ലോക്കല്‍ കമ്മിറ്റിയുടെ പഠന വണ്ടി പര്യ ടനം തുടങ്ങി. കാഞ്ഞിരപ്പുഴയിലെ മുഴുവന്‍ സര്‍ക്കാര്‍ സ്‌കൂളുകളിലേയും നിര്‍ധനരായ വിദ്യാര്‍ഥികള്‍ക്ക് പഠനകിറ്റ് വിതരണം ചെയ്യുകയാണ് ലക്ഷ്യം. പൊറ്റശ്ശേരി ഗവ. സ്‌കൂ ളില്‍ വെച്ച് പഠനവണ്ടി ജില്ലാ സെക്രട്ടറി വിപിന്‍ ഫ്‌ളാഗ് ഓഫ് ചെയ്തു. സ്‌കൂള്‍ പ്രധാന അ ധ്യാപകന്‍ ലുഖ്മാന്‍ മാസ്റ്റര്‍ ആ്ദ്യ കിറ്റ് ഏറ്റുവാങ്ങി. എസ്.എഫ്.ഐ ഏരിയ സെക്രട്ടറി ഫായിസ്, പി.ടി.എ പ്രസിഡന്റ് ബാലകൃഷ്ണന്‍, എസ്.എഫ്.ഐ കാഞ്ഞിരപ്പുഴ ലോക്കല്‍ കമ്മിറ്റി അംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.പഠനവണ്ടിയുടെ യാത്ര വരുന്ന 15ന് പൂഞ്ചോല ഗവ.എല്‍.പി സ്‌കൂളില്‍ സമാപിക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.
