മണ്ണാര്‍ക്കാട്: കെ.എസ്.ആര്‍.ടി.സിയില്‍ സര്‍ക്കാര്‍, എയ്ഡഡ്, ബി.പി.എല്‍ സ്‌കൂള്‍ വിദ്യാ ര്‍ത്ഥികള്‍ക്ക് കണ്‍സഷന്‍ കാര്‍ഡിന്റെ അടിസ്ഥാനത്തില്‍ യാത്ര പൂര്‍ണമായും സൗജ ന്യമായി ലഭിക്കുമെന്ന് ജില്ലാ ട്രന്‍സ്പോര്‍ട്ട് ഓഫീസര്‍ അറിയിച്ചു. കാര്‍ഡ് അനുവദിക്കു ന്നതിനുള്ള തുക മാത്രമാണ് വിദ്യാര്‍ത്ഥികളില്‍ നിന്നും ഈടാക്കുക. കണ്‍സഷന്‍ ലഭി ക്കുന്നതിനുളള പരമാവധി പ്രായം 25 വയസായി നിജപ്പെടുത്തിയിട്ടുണ്ട്.

സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് കെ.എസ്.ആര്‍.ടി.സി കണ്‍സഷന്‍ ലഭിക്കാനുള്ള മാര്‍ഗ്ഗനിര്‍ദേശങ്ങള്‍

വിദ്യാര്‍ത്ഥികള്‍ കണ്‍സഷന്‍ കാര്‍ഡിന് 10 രൂപയും ഒറ്റ തവണ പ്രോസസിങ് ഫീസായി 100 രൂപയും അതത് കെ.എസ്.ആര്‍.ടി.സി ഡിപ്പോയില്‍ അടക്കണം.

കെ.എസ്.ആര്‍.ടി.സി ചീഫ് ഓഫീസില്‍ നിന്ന് അനുമതി ലഭിക്കുന്ന മുറയ്ക്ക് സ്വകാര്യ-അണ്‍ എയ്ഡഡ് സ്‌കൂളുകളിലെ ബി.പി.എല്‍ പരിധിയിലുള്ള വിദ്യാര്‍ത്ഥികള്‍ക്ക് സൗജന്യ നിരക്കില്‍ യാത്ര അനുവദിക്കും.

സ്വകാര്യ സ്‌കൂളുകളിലെ എ.പി.എല്‍ പരിധിയിലുള്ള ഇന്‍കം ടാക്‌സ്, ഇന്‍പുട്ട് ടാക്‌സ് ക്രെഡിറ്റ്, ജി.എസ്.ടി എന്നിവ നല്‍കുന്ന മാതാപിതാക്കളുടെ കുട്ടികള്‍ക്ക് ആകെ ടിക്കറ്റ് ചാര്‍ജ്ജിന്റെ 30 ശതമാനം ഇളവ് അനുവദിക്കും.

അണ്‍ എയ്ഡഡ് സ്‌കൂളുകളിലെ എ.പി.എല്‍ പരിധിയിലുള്ള ഇന്‍കം ടാക്‌സ്, ഇന്‍പുട്ട് ടാക്‌സ് ക്രെഡിറ്റ്, ജി.എസ്.ടി എന്നിവ നല്‍കുന്ന മാതാപിതാക്കളുടെ കുട്ടികള്‍ക്ക് കണ്‍സഷന്‍ അനുവദിക്കില്ല.

കോളെജ് വിദ്യാര്‍ത്ഥികള്‍ക്കുള്ള കെ.എസ്.ആര്‍.ടി.സി കണ്‍സഷന്‍ മാര്‍ഗനിര്‍ദേശങ്ങള്‍

സര്‍ക്കാര്‍, അര്‍ധ സര്‍ക്കാര്‍ കോളെജ്, പ്രൊഫഷണല്‍ കോളെജുകളിലെ ഇന്‍കം ടാക്‌സ്, ഇന്‍പുട്ട് ടാക്‌സ് ക്രെഡിറ്റ്, ജി.എസ്.ടി എന്നിവ നല്‍കാത്ത മാതാപിതാക്കളുടെ കുട്ടികള്‍ക്ക് സൗജന്യ യാത്ര ലഭിക്കും.

സ്വകാര്യ, അണ്‍ എയ്ഡഡ്, സ്വാശ്രയ കോളെജിലെ ബി.പി.എല്‍ പരിധിയിലുള്ള വിദ്യാര്‍ത്ഥികള്‍ക്കും കെ.എസ്.ആര്‍.ടി.സി സൗജന്യ നിരക്കില്‍ യാത്ര അനുവദിക്കും.

സ്വകാര്യ സ്വാശ്രയ കോളെജിലെ എ.പി.എല്‍ പരിധിയിലുള്ള ഇന്‍കം ടാക്‌സ്, ഇന്‍പുട്ട് ടാക്‌സ് ക്രഡിറ്റ്, ജി.എസ്.ടി എന്നിവ നല്‍കാത്ത മാതാപിതാക്കളുടെ കുട്ടികള്‍ക്ക് 30 ശതമാനം ഇളവില്‍ കാര്‍ഡ് ലഭിക്കും.

സര്‍ക്കാര്‍, അര്‍ധ സര്‍ക്കാര്‍, അണ്‍ എയ്ഡഡ്/ സ്വാശ്രയ കോളെജുകളിലെ ഇന്‍കം ടാക്‌സ്, ഇന്‍പുട്ട് ടാക്‌സ് ക്രഡിറ്റ്, ജി.എസ്.ടി എന്നിവ നല്‍കുന്ന മാതാപിതാക്കളുടെ കുട്ടികള്‍ക്ക് കണ്‍സഷന്‍ അനുവദിക്കില്ല.

കെ.എസ്.ആര്‍.ടി.സി കണ്‍സഷന്‍ കാര്‍ഡ് അനുവദിക്കുന്നതിന് നല്‍കേണ്ട രേഖകള്‍

കെ.എസ്.ആര്‍.ടി.സിയില്‍ നിന്നും ലഭിക്കുന്ന അപേക്ഷ ഫോറം പൂര്‍ണ്ണമായും പൂരിപ്പിച്ച് അതത് ഡിപ്പോയില്‍ നല്‍കണം.
സ്‌കൂള്‍/കോളെജ് ഐ.ഡി കാര്‍ഡ് പകര്‍പ്പ്.
ആധാര്‍ കാര്‍ഡിന്റെ പകര്‍പ്പ്.
റേഷന്‍ കാര്‍ഡിന്റെ പകര്‍പ്പ്(കുട്ടികളുടെ പേര്, ബി.പി.എല്‍/എ.പി.എല്‍ തെളിയിക്കുന്ന പേജിന്റെ പകര്‍പ്പ്).
എ.പി.എല്‍ പരിധിയില്‍ വരുന്ന കുട്ടികള്‍ മാതാപിതാക്കള്‍ ഇന്‍കം ടാക്‌സ്, ഇന്‍പുട്ട് ടാക്‌സ് ക്രഡിറ്റ്, ജി.എസ്.ടി എന്നിവ നല്‍കുന്നവരല്ല എന്നുള്ള മാതാപിതാക്കളുടെ സത്യവാങ്മൂലവും ഇരുവരുടെയും പാന്‍ കാര്‍ഡിന്റെ പകര്‍പ്പും.
രണ്ട് പാസ്‌പോര്‍ട്ട്/സ്റ്റാമ്പ് സൈസ് ഫോട്ടോ.
പ്ലസ് ടുവിന് മുകളില്‍ കോഴ്‌സ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമായും നല്‍കണം.
കോഴ്‌സ് ഏത് വിഭാഗത്തില്‍പ്പെടുന്നു എന്നുള്ള സര്‍ട്ടിഫിക്കറ്റ്(എയ്ഡഡ്/സ്വാശ്രയ)

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!