മണ്ണാര്‍ക്കാട്: കുമരംപുത്തൂര്‍ പഞ്ചായത്തിലെ നെച്ചുള്ളി ഗവ.ഹൈസ്‌കൂളില്‍ കിഫ്ബി യില്‍ നിന്നും ഒരു കോടി രൂപ ചെലവഴിച്ച് നിര്‍മിച്ച കെട്ടിടത്തിന് ഫിറ്റ്‌നസ് സര്‍ട്ടിഫി ക്കറ്റ് ലഭിക്കുന്നതിനുള്ള തടസ്സങ്ങള്‍ പരിഹരിക്കുന്നതിന് അടിയന്തിര നടപടിയെടു ക്കണമെന്ന് ആവശ്യപ്പെട്ട് ജില്ലാ പഞ്ചായത്ത് അംഗം ഗഫൂര്‍ കോല്‍ക്കളത്തില്‍ ജില്ലാ കലക്ടര്‍ക്ക് പരാതി നല്‍കി. ഒമ്പത് ക്ലാസ് മുറികള്‍ ഉള്ള കെട്ടിടത്തിന്റെ ഉദ്ഘാടനം കഴിഞ്ഞ് ഒരു വര്‍ഷമായിട്ടും ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റും വൈദ്യുതി കണക്ഷനും ലഭി ക്കാത്തത് പ്രതിസന്ധി സൃഷ്ടിക്കുകയാണ്. സ്‌കൂളില്‍ ക്ലാസ് മുറികളുടെ അപര്യാപ്തത ഉള്ളതിനാല്‍ താല്‍ക്കാലികമായി ഈ കെട്ടിടത്തില്‍ ക്ലാസുകള്‍ നടത്തി വരുന്നുണ്ടെങ്കി ലും ഇതിന് നിയമാനുസൃത അംഗീകാരമില്ലെന്നത് ഡിവിഷന്‍ ഫോള്‍ട്ട് ഭീഷണി മറ്റുപ്ര യാസങ്ങളുമുണ്ട്. വൈദ്യുതി കണക്ഷന്‍ ഇല്ലാത്തതിന്റേയും ബുദ്ധിമുട്ടുകള്‍ നേരിടു ന്നുണ്ട്. കരാര്‍ പ്രകാരമുള്ള മുഴുവന്‍ പ്രവര്‍ത്തികളും നടത്തിയിട്ടില്ലാത്തതിനാല്‍ പൂര്‍ത്തീകരണ സര്‍ട്ടിഫിക്കറ്റ് നല്‍കാനാവില്ലെന്നാണ് കിഫ്ബിയില്‍ നിന്നുള്ള വിവര മെന്നും എന്നാല്‍ കരാര്‍ പ്രകാരമുള്ള പ്രവര്‍ത്തികള്‍ എല്ലാം പൂര്‍ത്തീകരിച്ചെന്നാണ് കരാറുകാരന്റെ വാദമെന്നും ഗഫൂര്‍കോല്‍ക്കളത്തില്‍ പരാതിയില്‍ ചൂണ്ടിക്കാട്ടി. ഇക്കാര്യത്തില്‍ അടിയന്തിര ഇടപെടല്‍ നടത്തി ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റും കെട്ടിട നമ്പറും ലഭിക്കുന്നതിന് നടപടിയെടുക്കണമെന്നും ആവശ്യപ്പെട്ടു. കിഫ്ബി പാലക്കാട്, ജില്ലാ വിദ്യാഭ്യാസ ഡയറക്ടര്‍, എക്‌സിക്യുട്ടീവ് എഞ്ചിനീയര്‍, ജില്ലാ പഞ്ചായത്ത് സെക്രട്ട റി എന്നിവര്‍ക്കും പരാതിയുടെ പകര്‍പ്പ് നല്‍കിയിട്ടുണ്ടെന്നും ഗഫൂര്‍ കോല്‍ക്കളത്തില്‍ അറിയിച്ചു.
