മണ്ണാര്‍ക്കാട്: ഉപരിപഠന നിഷേധത്തിനെതിരെ എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന കമ്മിറ്റി ജൂണ്‍ ഏഴിന് നടത്തുന്ന സെക്രട്ടറിയേറ്റ് ധര്‍ണയ്ക്ക് മുന്നോടിയായി മണ്ണാര്‍ക്കാ ട് ഈസ്റ്റ്, വെസ്റ്റ് കമ്മിറ്റി നഗരത്തില്‍ നൈറ്റ് മാര്‍ച്ച് നടത്തി. ഉപരിപഠന നിഷേധത്തിനെ തിരെ മലബാര്‍ സമരം എന്ന പേരിലായിരുന്നു പ്രതിഷേധം.കുന്തിപ്പുഴ പരിസരത്ത് നി ന്നും ആരംഭിച്ച മാര്‍ച്ച് മണ്ണാര്‍ക്കാട് മുനിസിപ്പല്‍ ബസ് സ്റ്റാന്‍ഡില്‍ സമാപിച്ചു. എസ്.കെ .എസ്.എസ്.എഫ് ജില്ലാ ജനറല്‍ സെക്രട്ടറി റഷീദ് കമാലി ഫൈസി ഉദ്ഘാടനം ചെയ്തു. ഈസ്റ്റ് മേഖല പ്രസിഡന്റ് നിയാസ് ഫൈസി അധ്യക്ഷനായി. വെസ്റ്റ് മേഖല പ്രസിഡന്റ് നൗഫല്‍ ഫൈസി പ്രാര്‍ഥന നിര്‍വ്വഹിച്ചു. ഈസ്റ്റ് മേഖല ജനറല്‍ സെക്രട്ടറി സ്വാദിഖ് ആനമൂളി, ട്രഷറര്‍മാരായ സൈതലവി തോട്ടര, സുബാര്‍ കിളിരാനി, വര്‍ക്കിംഗ് സെക്ര ട്ടറി ജുനൈദ് മുണ്ടേക്കരാട്, ജില്ലാ സെക്രട്ടറിയേറ്റ് മെമ്പര്‍മാരായ ഹംസ റഹ്മാനി കാ ഞ്ഞിരപ്പുഴ, ഷാഫി ഫൈസി കോല്‍പ്പാടം, സുഹൈല്‍ റഹ്മാനി കുമരംപുത്തൂര്‍, അലി മാസ്റ്റര്‍ ആര്യമ്പാവ്, മേഖല സെക്രട്ടറിമാര്‍, ക്ലസ്റ്റര്‍ ഭാരവാഹികള്‍, യൂനിറ്റ് പ്രവര്‍ത്തകര്‍ പങ്കെടുത്തു. വെസ്റ്റ് മേഖല ജനറല്‍ സെക്രട്ടറി ആഷിഖ് ഫൈസി സ്വാഗതവും ഈസ്റ്റ് മേഖല വര്‍ക്കിംഗ് സെക്രട്ടറി അബ്ബാസ് അന്‍വരി നന്ദിയും പറഞ്ഞു.
