മണ്ണാര്‍ക്കാട്: ചിറക്കല്‍പ്പടി – കാഞ്ഞിരപ്പുഴ റോഡില്‍ അറ്റകുറ്റപ്പണിയല്ല നവീകരണം പൂര്‍ത്തിയാക്കുകയാണ് വേണ്ടതെന്ന് റോഡ് പ്രതിരോധ ജനകീയ കൂട്ടായ്മ പ്രതിനിധി കള്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. അഴിമതിയുടേയും കെടുകാര്യസ്ഥതയു ടേയും ദുരിതമാണ് ഈ റോഡില്‍ ജനങ്ങള്‍ അനുഭവിക്കുന്നത്. ചിലര്‍ക്ക് ഈ റോഡ് പൊന്‍മുട്ടയിടുന്ന താറാവാണ്. റോഡ് നവീകരണം പൂര്‍ത്തിയാക്കാതെ അറ്റകുറ്റപ്പണി മാത്രം നടത്തുന്നത് ഇതാണ് വെളിവാക്കുന്നത്. 67 ലക്ഷം രൂപ വിനിയോഗിച്ചുള്ള അറ്റകുറ്റപ്പണികള്‍ കൊണ്ട് കാഞ്ഞിരം ടൗണിലെ ദുരിതം തീരില്ല. ഇവിടെ അഴുക്കാചാ ല്‍ സംവിധാനം തന്നെയാണ് വേണ്ടത്. റോഡിന്റെ കാര്യത്തില്‍ ശാശ്വതമായ പരിഹാര മാണ് ജനങ്ങള്‍ക്ക് ആവശ്യം. ഇത് മുന്‍നിര്‍ത്തിയാണ് ജനങ്ങളുടെ കൂട്ടായ്മ രൂപീകരിച്ചത്. രാഷ്ട്രീയ അടിത്തറയില്ലാത്ത കൂട്ടായ്മയാണിത്. അഴിമതിയെ ചോദ്യം ചെയ്യും. അഞ്ച് കൊല്ലക്കാലത്തോളമായി ദുരിതം പേറുകയാണ്. ഇത്രയും കാലം ക്ഷമിച്ചു ഇനി വയ്യെ ന്നും അറ്റകുറ്റപ്പണിയുമായി വന്നാല്‍ തടയുമെന്നും കൂട്ടായ്മ പ്രതിനിധികള്‍ വ്യക്തമാ ക്കി. വാര്‍ത്താ സമ്മേളനത്തില്‍ നിര്‍മല്‍ മണങ്ങാട്ടില്‍, ദീപു അഗസ്റ്റിന്‍, ബിനോയ് മണിമല, മുഹമ്മദ് മുസ്തഫ, സുബിന്‍ മണിമല എന്നിവര്‍ പങ്കെടുത്തു.
