മണ്ണാര്‍ക്കാട്: ചിറയ്ക്കല്‍പ്പടി – കാഞ്ഞിരപ്പുഴ റോഡിന്റെ നവീകരണം തടസ്സപ്പെട്ട തിന്റെ കാരണങ്ങളിലൊന്ന് കാഞ്ഞിരം ടൗണിലെ വ്യാപാരികള്‍ ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജിയാണെന്ന കെ.ശാന്തകുമാരി എം.എല്‍.എ.യുടെ പ്രസ്താവന സ്വന്തം കഴി വുകേട് മറയ്ക്കാന്‍ വേണ്ടിയാണെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കാഞ്ഞിരപ്പുഴ യൂണിറ്റ് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. പ്രവൃത്തി കള്‍ നിര്‍ത്തിവെക്കാനായി വ്യാപാരികള്‍ കോടതിയെ സമീപിച്ചിട്ടില്ല. 2018 ല്‍ തുടങ്ങി യ പ്രവൃത്തികള്‍ 2022 ല്‍ കരാറുകാരന്‍ ഉപേക്ഷിച്ചു പോയപ്പോഴാണ് വ്യാപാരികള്‍ കോടതിയെ സമീപിച്ചത്. റോഡ് നവീകരണം പുനരാരംഭിക്കണമെന്നാണ് ആവശ്യപ്പെട്ട ത്. തുടര്‍ന്ന് സെപ്റ്റംബറില്‍ പണി പൂര്‍ത്തീകരിക്കാന്‍ കോടതി ഉത്തരവിട്ടു. എന്നിട്ടും പ്രവൃത്തികള്‍ തുടങ്ങാത്തതിനെതിരെ കോടതിയലക്ഷ്യത്തിന് കേസ് ഫയല്‍ ചെയ്യുക യായിരുന്നു. എം.എല്‍.എയുടെ ആരോപണം പൂര്‍ണ്ണമായും തെറ്റാണ്. പ്രസ്താവന പിന്‍വ ലിച്ച് മാപ്പു പറയണം. റോഡ് നവീകരണത്തിന് വ്യാപാരികള്‍ എതിരല്ല. പ്രവൃത്തികള്‍ പൂര്‍ത്തീകരിക്കാത്തതിലാണ് അതൃപ്തിയുള്ളത്. വ്യാപാരികള്‍ തെറ്റുകാരല്ല. കുറ്റക്കാരാ യി ചിത്രീകരിക്കുന്നത് അംഗീകരിക്കാനാവില്ല. നേരത്തെ 25 ലക്ഷംരൂപ ചിലവില്‍ അറ്റ കുറ്റപ്പണി നടത്തിയതില്‍ അഴിമതിയുണ്ട്. കാഞ്ഞിരം ടൗണില്‍ അഴുക്കുചാല്‍ നിര്‍ മിക്കാതെ 65 ലക്ഷംരൂപ ചിലവില്‍ അറ്റകുറ്റപ്പണി വീണ്ടും നടത്തുന്നതും ഗുണകര മാകില്ലെന്നും വ്യാപാരികള്‍ ചൂണ്ടിക്കാട്ടി. വാര്‍ത്താ സമ്മേളനത്തില്‍ കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കാഞ്ഞിരപ്പുഴ യൂനിറ്റ് പ്രസിഡന്റ് ജോര്‍ജ് നമ്പുശ്ശേ രില്‍, ജനറല്‍ സെക്രട്ടറി ബിജുമോന്‍.ടി.ഇലവുങ്കല്‍, എക്‌സിക്യുട്ടിവ് അംഗങ്ങളായ ഖാലിദ് പൈക്കാടന്‍, ബാലചന്ദ്രന്‍ കൊറ്റിയോട് തുടങ്ങിയവര്‍ പങ്കെടുത്തു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!