കരിമ്പുഴ : പച്ചമണ്ണിന്റെ ഗന്ധം അറിയുക,പച്ച മണ്ണിന്റെ രാഷ്ട്രീയം പറയുക എന്ന പ്രമേയത്തില്‍ ലോക പരിസ്ഥിതി ദിനത്തോട് അനുബന്ധിച്ച് എസ് വൈ എസ് സം സ്ഥാന വ്യാപകമായി നടത്തുന്ന പരിസ്ഥിതി സംരക്ഷണ വാരാചരണത്തിന് അലനല്ലൂര്‍ സോണില്‍ തുടക്കമായി. കാമ്പയിനിന്റെ ഭാഗമായി യൂണിറ്റുകളില്‍ സംഘടിപ്പിക്കുന്ന ‘ഇക്കോ സല്യൂട്ട്’ സോണ്‍ തല ഉദ്ഘാടനം കുലിക്കിലിയാട് ജുമുഅ മസ്ജിദ് പരിസരത്ത് കെ പ്രേംകുമാര്‍ എം.എല്‍.എ നിര്‍വഹിച്ചു. എസ് വൈ എസ് സോണ്‍ പ്രസിഡന്റ് ഷഫീ ഖ് അലി അല്‍ ഹസനി കൊമ്പം, ജന.സെക്രട്ടറി മുത്തലിബ് റഹ് മാനി കച്ചേരിപ്പറമ്പ്, ഫായിസ് റശാദി സഖാഫി,മുഹമ്മദ് കുട്ടി കുന്നത്ത് തുടങ്ങിയവര്‍ സംസാരിച്ചു. ജൂണ്‍ 11 വരെ പരിസ്ഥിതി സംരക്ഷണ വാരാചരണത്തിന്റെ ഭാഗമായി ബോധവല്‍ക്കരണം, ശുചീകരണം, വൃക്ഷത്തൈകള്‍ നടല്‍ തുടങ്ങിയ പദ്ധതികള്‍ നടക്കും.
