കോട്ടോപ്പാടം: പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് വേങ്ങ റോയല്‍ ഗൈയ്‌സ് ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് ക്ലബ്ബിന്റെ നേതൃത്വത്തില്‍ പ്രദേശത്തെ മുഴുവന്‍ വീടുകളിലേ ക്കും വൃക്ഷതൈകള്‍ വിതരണം ചെയ്തു. ജില്ലാ പഞ്ചായത്ത് അംഗം ഗഫൂര്‍ കോല്‍ക്കള ത്തില്‍ ഉദ്ഘാടനം ചെയ്തു. ക്ലബ് പ്രസിഡന്റ് സി.ടി.ഷരീഫ്, ജനറല്‍ സെക്രട്ടറി നസീം പൂവത്തുംപറമ്പില്‍, ട്രഷറര്‍ നിഷാദ് മുത്തനില്‍, ഭാരവാഹികളായ എന്‍.വി സജിത്ത്, പിപി.നാസര്‍, എ.അസൈനാര്‍ മാസ്റ്റര്‍, എം.കെ മുഹമ്മദാലി, ഷാജി ആലയന്‍, കെ. ത്വയ്യിബ്, സി.ഉണ്ണികൃഷ്ണന്‍, ആസില്‍, എം.കെ.റിയാസ്, കുട്ടന്‍, ബിജു പൗലോസ്, അപ്പു, നിയാസ് തുടങ്ങിയവര്‍ പങ്കെടുത്തു.
