കോട്ടോപ്പാടം: എസ്.എസ്.എല്‍.സി, പ്ലസ്ടു പരീക്ഷ വിജയികളെ അനുമോദിക്കുന്നതിനാ യി കോട്ടോപ്പാടം പഞ്ചായത്ത് ആറാം വാര്‍ഡ് മുസ്ലിം ലീഗ് കമ്മിറ്റി വിജയോത്സവം 2023 സംഘടിപ്പിച്ചു. അമ്പാഴക്കോട് സെന്ററില്‍ എന്‍.ഷംസുദ്ദീന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ജനങ്ങള്‍ക്ക് ഉപകാരപ്രദമാകുന്ന രീതിയില്‍ ഗ്രാമീണ മേഖലയില്‍ ഹൈമാസ്റ്റ് ലൈറ്റുകള്‍ നടപ്പിലാക്കിയതിന് എം.എല്‍.എയെ അനുമോദിച്ചു. ജില്ലാ മുസ്ലിം ലീഗ് സെക്രട്ടറി അഡ്വ.ടി.എ.സിദ്ദീഖ് മുഖ്യാതിഥിയായിരുന്നു. തോട്ടശ്ശേരി മൊയ്തുട്ടി ഹാജി അധ്യക്ഷനായി. പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡന്റ് പാറശ്ശേരി ഹസ്സന്‍, വാര്‍ഡ് മെമ്പര്‍ കിളയില്‍ ഹംസ മാസ്റ്റര്‍, എരുവത്ത് മുഹമ്മദ്, സൈനുദ്ധീന്‍, ഹുസൈന്‍ പുറ്റാനിക്കാട്, സി.പി സഫീര്‍ തുടങ്ങിയവര്‍ സംസാരിച്ചു. നാസര്‍ പുറ്റാനിക്കാട് സ്വാഗതവും ഹംസ മാസ്റ്റര്‍ നന്ദിയും പറഞ്ഞു.
