മണ്ണാര്‍ക്കാട്: റോഡ് സുരക്ഷയുടെ പേരില്‍ എ.ഐ കാമറകള്‍ സ്ഥാപിക്കാന്‍ മാനദണ്ഡ ങ്ങള് ലംഘിച്ച് കരാര്‍ നല്കിയ ഇടതുസര്‍ക്കാരിന്റെ അഴിമതിക്കെതിരെ മുസ്ലിം യൂ ത്ത് ലീഗ് മണ്ണാര്‍ക്കാട് നിയോജക മണ്ഡലം കമ്മിറ്റി സമരം നടത്തി. നെല്ലിപ്പുഴ-ആന ക്കട്ടി റോഡില്‍ ആണ്ടിപ്പാടത്തുള്ള എ.ഐ കാമറയ്ക്ക് മുന്നിലായിരുന്നു പ്രതിഷേധം. കാമറയുടെ ഇരുഭാഗങ്ങളിലും റോഡില്‍ നൂറ് മീറ്റര്‍ ദൂരത്തും അപായബോര്ഡുകളും സ്ഥാപിച്ചു. സംസ്ഥാന സെക്രട്ടറി ഗഫൂര്‍ കോല്‍ക്കളത്തില്‍ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ഷമീര്‍ പഴേരി അധ്യക്ഷനായി. ജില്ലാ ട്രഷറര്‍ നൗഷാദ് വെള്ളപ്പാടം, ജില്ലാ സെക്രട്ടറി അഡ്വ.നൗഫല്‍ കളത്തില്‍, മുനിസിപ്പല്‍ ലീഗ് സെക്രട്ടറി റഫീഖ് നെല്ലിപ്പുഴ, എം.എസ്.എഫ് മണ്ഡലം പ്രസിഡന്റ് ടി.കെ സഫുവാന്‍ എന്നിവര്‍ സംസാരിച്ചു. സൈനു ദ്ധീന് കൈതച്ചിറ, സി.മുജീബ് റഹ്മാന്, സി.കെ. സദഖത്തുള്ള, പടുവില്‍ മാനു, ഷമീര്‍ മാസ്റ്റര്‍ മണലടി, ഹാരിസ് കോല്‍പ്പാടം, ഷരീഫ് ആമ്പാടത്ത്, സാദിക്ക് ആനമൂളി, അന് വര് മണലടി, യു.പി.നിഷാദ്, ഉബൈദ് മുണ്ടോടന്‍ എന്നിവര്‍ നേതൃത്വം നല്കി. മണ്ഡലം ട്രഷറര്‍ ഷറഫു ചങ്ങലീരി സ്വാഗതവും ഷമീര്‍ നമ്പിയത്ത് നന്ദിയും പറഞ്ഞു.
