മണ്ണാര്‍ക്കാട്: മണ്ണാര്‍ക്കാട് എം.ഇ.എസ് കല്ലടി കോളേജിലെ കൊമേഴ്സ് വിഭാഗം അസി. പ്രൊഫ.പി. മുഹമ്മദ് റാഫിക്ക് കാലിക്കറ്റ് സര്‍വകലാശാലയില്‍ നിന്നും പി.എച്ച്. ഡി ലഭിച്ചു. കേരളത്തിലെ ഇന്‍ഫര്‍മേഷന്‍ ടെക്നോളജി സര്‍വീസസ് സ്റ്റാര്‍ട്ടപ്പുകളുടെ പ്ര ശ്നങ്ങളും സാധ്യതകളും എന്ന വിഷയത്തില്‍ കാലിക്കറ്റ് സര്‍വകലാശാലയുടെ കൊ മേഴ്സ് വിഭാഗം ഗവേഷണ കേന്ദ്രങ്ങളിലൊന്നായ തിരൂരങ്ങാടി പി.എസ്.എം.ഒ കോ ളേജില്‍ നിന്നും കാലിക്കറ്റ് യൂണിവേഴ്സിറ്റി കൊമേഴ്സ് വിഭാഗം മേധാവിയും അസോ സിയേറ്റ് പ്രൊഫസറുമായ ഡോ. സി.എച്ച് ശ്രീഷയുടെ കീഴിലാണ് ഗവേഷണം പൂര്‍ത്തി യാക്കിയത്. പുല്ലിശ്ശേരി പൊന്നേത്ത് പരേതനായ കുഞ്ഞുമുഹമ്മദിന്റെയും ഇയ്യാത്തുമ്മ യുടെയും മകനാണ്. ഭാര്യ ഫാരിഷ. മക്കള്‍: ഫഹ് മി സ്വാലിഹ്, ഫാത്തിമ ഫൈഹ, ഫാത്തിമ റഫ്ന.
