മണ്ണാര്‍ക്കാട്: പാലക്കയം വില്ലേജ് ഓഫീസിലെ കൈക്കൂലി കേസുമായി ബന്ധപ്പെട്ട അന്തര്‍നാടകങ്ങള്‍ പരിശോധിക്കണമെന്നും അപാകതകള്‍ക്ക് മേലുദ്യോഗസ്ഥര്‍ മറുപടി പറയണമെന്നും മണ്ണാര്‍ക്കാട് താലൂക്ക് വികസന സമിതി യോഗത്തില്‍ പൊ തുപ്രവര്ത്തകര് ആവശ്യപ്പെട്ടു. സര്‍വേ നടന്ന സ്ഥലത്ത് മാത്രം പ്രവര്‍ത്തന പരിച യമുള്ള വില്ലേജ് ഓഫീസറെ സര്‍വേ നടക്കാത്ത സ്ഥലത്തേക്ക് നിയമിച്ചതില്‍ ഗൂഢാ ലോചന നടന്നിട്ടുള്ളതായി സംശയമുണ്ട്. ഇതിന് പിന്നില്‍ ഒരു റാക്കറ്റ് പ്രവര്‍ത്തിക്കു ന്നുണ്ടോ എന്ന് പരിശോധിക്കണം.വില്ലേജ് ഓഫീസര്‍ക്ക് സഹായം നല്കിയ ഉദ്യോഗ സ്ഥര്‍ ആരൊക്കെയാണെന്ന് കണ്ടെത്തി നടപടി സ്വീകരിക്കുകയും വേണം.
കൈക്കൂലി കേസ് പരാമര്‍ശിക്കാതെ യോഗത്തിലെ അജണ്ടയിലേക്ക് കടന്നതോടെ റവന്യൂ ഉദ്യോഗസ്ഥര്‍ക്കെതിരെ രൂക്ഷവിമര്‍ശനവും ഉയര്‍ന്നു.യോഗത്തില്‍ അധ്യ ക്ഷനായ എം. ഉണ്ണീന്‍, പൊതുപ്രവര്‍ത്തകരായ പി.ആര്. സുരേഷ്, പാലോട് മണികണ്ഠന്, ടി.കെ. സുബ്രഹ്്മണ്യന്,മോന്‍സി തോമസ് എന്നിവരാണ് വിഷയത്തില്‍ സംസാരിച്ചത്. കൈക്കൂലിയുമായി ബന്ധപ്പെട്ട സംഭവങ്ങള്‍ നിര്ഭാഗ്യകരമായിപോയെന്ന് തഹസില്‍ ദാര്‍ കെ. ബാലകൃഷ്ണന് പറഞ്ഞു.താലൂക്കിലെ വില്ലേജുകളില്‍ പരിശോധനകള്‍ ശക്തമാ ക്കുമെന്നും അപാകതകള്‍ നിര്‍ദാക്ഷിണ്യം റിപ്പോര്‍ട്ട് ചെയ്യുമെന്നും തഹസില്‍ദാര്‍ പറഞ്ഞു.
താലൂക്കില്‍ ഡിജിറ്റല്‍ സര്‍വേ നടക്കുന്ന വില്ലേജ് ഓഫീസുകളില്‍ ആവശ്യമായ ഉദ്യോഗ സ്ഥരെ നിയമിക്കണം, തുടരെയുള്ള അവധിയെടുക്കല്‍ ഒഴിവാക്കുക, മുതുവല്ലി ശ്മശാ നംഭൂമി, അരയങ്ങോട് ഭൂമി പ്രശ്നങ്ങളില്‍ വേഗം പരിഹാരം കാണണമെന്നും ആവശ്യമു യര്‍ന്നു. താലൂക്ക് ആശുപത്രിയില്‍ വൈകുന്നേരങ്ങളിലും ഗൈനക്കോളജി ഡോക്ടര്‍മാ രുടെ സേവനം ഉറപ്പുവരുത്തുകയും വേണം. കെ.എസ്.ആര്.ടി.സി. ഫെയര്‍സ്റ്റേജ് മാറ്റി ഉത്തരവായതായി പ്രതിനിധി അറിയിച്ചു. ഈ നടപടിയെ യോഗം അഭിനന്ദിച്ചു.വികസന സമിതിയോഗത്തില്‍ പങ്കെടുക്കാത്ത ഉദ്യോഗസ്ഥര്‍ക്ക് രേഖമൂലം നോട്ടീസ് നല്‍കണ മെന്നും ആവശ്യമുയര്‍ന്നു.ഭൂരേഖാ തഹസില്‍ദാര്‍ കെ.പി. സക്കീര്‍ ഹുസൈന്, ഡപ്യൂട്ടി തഹസില്‍ദാര്‍ കെ.ടി. ജോസഫ്, പൊതുപ്രവര്‍ത്തകരായ ടി.എ. സലാം, മോന്‍സ് തോമ സ് , വകുപ്പുതല മേധാവികള്‍ പങ്കെടുത്തു.
