മണ്ണാര്‍ക്കാട്: കേരളത്തിന്റെ ഇന്റര്‍നെറ്റ് കുതിപ്പിന് കൂടുതല്‍ വേഗത നല്കുന്നത്തി നായും ഡിജിറ്റല്‍ വിഭജനം ഒഴിവാക്കുന്നതിനുമായി സംസ്ഥാന സര്‍ക്കാര്‍ ആവിഷ്ക രിച്ച പദ്ധതിയാണ് കേരള ഫൈബര്‍ ഒപ്റ്റിക്കല്‍ നെറ്റ്വര്‍ക്ക് അഥവാ കെഫോണ്‍. ‘എല്ലാവര്ക്കും ഇന്റര്‍നെറ്റ്’ എന്ന സ്വപ്നം യാഥാര്‍ത്ഥ്യമാക്കുന്ന കെഫോണ്‍ കേരള ത്തിന്റെ സ്വന്തം ഇന്റര്‍നെറ്റ് പദ്ധതിയാണ്. സുശക്തമായ ഫൈബര്‍ ശൃംഖല സംസ്ഥാ നത്തുടനീളം സ്ഥാപിക്കുന്നതിലൂടെ കുറഞ്ഞ നിരക്കില്‍ അതിവേഗ ഇന്റര്‍നെറ്റ് കണക്ഷന് ലഭ്യമാകുന്നു.
പദ്ധതിയുടെ ആദ്യ ഘട്ടത്തില്‍ 30,000 സര്‍ക്കാര്‍ സ്ഥാപനങ്ങളിലും 14,000 വീടുകളിലും കെഫോണിന്റെ ഇന്റര്‍നെറ്റ് സേവനം ലഭ്യമാക്കുന്നതിനാണ് സര്‍ക്കാര്‍ ലക്ഷ്യമിടു ന്നത്. കൂടാതെ, സാമ്പത്തികമായി പിന്നാക്കം നില്ക്കുന്ന 20 ലക്ഷത്തോളം കുടുംബ ങ്ങള്‍ക്ക് സൗജന്യ ഇന്റര്‍നെറ്റ് കണക്ഷന് ലഭ്യമാക്കും.തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങ ള്‍ സമര്‍പ്പിച്ച പട്ടികയനുസരിച്ച് ആദ്യ ഘട്ടത്തില്‍ ഒരു നിയമസഭാ മണ്ഡലത്തിലെ സാമ്പത്തികമായി പിന്നോക്കാവസ്ഥയിലുള്ള 100 വീടുകള്‍ എന്ന നിലയിലാണ് കെഫോണ്‍ കണക്ഷന് നല്‍കുന്നത്. കേരളത്തിലുടനീളം 40 ലക്ഷത്തോളം ഇന്റര്‍നെറ്റ് കണക്ഷനുകള്‍ നല്കാന് പര്യാപ്തമായ ഐ.ടി ഇന്‍ഫ്രസ്ട്രക്ചര്‍ ഇതിനോടകം കെ ഫോണ്‍ സജ്ജീകരിച്ചിട്ടുണ്ട്. 20 mbps മുതല്‍ വേഗതയോടെ ഉപഭോക്താക്കള്‍ക്ക് ഇന്റര്‍നെറ്റ് സേവനങ്ങള്‍ ഉപയോഗിക്കാനാകും. ആവശ്യാനുസരണം വേഗത വര്‍ധി പ്പിക്കാനും കഴിയും.ഈ പദ്ധതിയുടെ ഒന്നാം ഘട്ടത്തില്‍ വിഭാവനം ചെയ്തിട്ടുള്ള 30000 സര്‍ക്കാര്‍ ഓഫീസുകളില്‍ 26542 ഓഫീസുകളില്‍ കെഫോണ്‍ കണക്ഷന് നല്കുന്ന തിനുള്ള അനുബന്ധ ഉപകരണങ്ങള്‍ സ്ഥാപിച്ചു. ഇവയെ നെറ്റ്വര്‍ക്ക് ഓപ്പറേറ്റിംഗ് സെന്ററുമായി (NOC) ബന്ധിപ്പിക്കുന്ന ജോലികളും അവസാനഘട്ട ടെസ്റ്റിംഗ് പ്രവര് ത്തനങ്ങളും പൂര്‍ത്തിയായി. നിലവില്‍ 17284 സര്‍ക്കാര്‍ ഓഫീസുകളില്‍ കെഫോണ്‍ സേവനം ലഭ്യമാക്കി.
ഏഴായിരത്തിലധികം വീടുകളിലേക്ക് കണക്ഷന് നല്‍കാനാവശ്യമായ കേബിള്‍ വലിക്കുന്ന ജോലികള്‍ പൂര്‍ത്തിയാക്കിയപ്പോള്‍ ആയിരത്തിലധികം ഉപഭോക്താക്കള്‍ നിലവില്‍ കെഫോണിനുണ്ട്. 2023 ഓഗസ്റ്റോടുകൂടി ആദ്യഘട്ടം പൂര്‍ത്തീകരിച്ച് വാണിജ്യ കണക്ഷന് നല്‍കുന്നതിനുള്ള നടപടികളിലേക്ക് കടക്കും. ആദ്യ വര്‍ഷം രണ്ടരലക്ഷം വാണിജ്യ കണക്ഷനുകള്‍ നല്‍കുന്നതിലൂടെ പദ്ധതി ലാഭത്തിലാക്കാനാണ് സര്‍ക്കാര്‍ തീരുമാനം.കെ.എസ്.ഇ.ബിയും കെ.എസ്.ഐ.റ്റി.ഐ.എല്ലും ചേര്‍ന്നുള്ള സംയുക്ത സംരംഭമായ ഈ പദ്ധതി കെഫോണ്‍ ലിമിറ്റഡ് വഴിയാണ് നടപ്പാക്കുന്നത്. ഭാരത് ഇലക്ട്രോണിക്സ് ലിമിറ്റഡ് നേതൃത്വം നല്കുന്ന കണ്‍സോഷ്യത്തിനാണ് കെഫോണ്‍ പദ്ധതിയുടെ നടത്തിപ്പവകാശം. ഭാരത് ഇലക്ട്രോണിക്സ് ലിമിറ്റഡ്, റെയില്‍ ടെല്‍, എല്‍.എസ് കേബിള്‍, എസ്.ആര്.ഐ.റ്റി എന്നീ കമ്പനികളാണ് കണ്‍സോര്‍ഷ്യത്തില്‍ ഉള്‍പ്പെട്ടിട്ടുള്ളത്.
കെഫോണ്‍ പദ്ധതി സംസ്ഥാനത്തെ ജില്ലകളെയെല്ലാം കോര്‍ റിംഗ് വഴിയാണ് ബന്ധിപ്പി ക്കുന്നത്. ഓരോ ജില്ലകളിലെ ഗവണ്മെന്റ് ഓഫീസുകളും വീടുകളും മറ്റു ഗുണഭോക്താ ക്കളെയും ബന്ധിപ്പിക്കുന്നത് ആക്സസ് നെറ്റ്വര്‍ക്ക് വഴിയാണ്. എല്ലാ ജില്ലകളിലും കോര്‍ പോപ്പ് (Point of Presence) ഉണ്ട്. അത് കെ.എസ്.ഇ.ബി സബ്സ്റ്റേഷനുകളില്‍ 300 സ്ക്വയര്‍ ഫീറ്റിലാണ് സ്ഥാപിച്ചിരിക്കുന്നത്. ഈ പോപ്പുകള്‍ 110/ 220/ 400 കെ.വി ലൈന്‍ വഴി സ്ഥാപിക്കുന്ന ഒപ്റ്റിക്കല്‍ ഫൈബര്‍ കേബിള്‍ (കോര്‍ റിംഗ്) ഉപയോഗിച്ച് ബന്ധി പ്പിച്ചിട്ടുണ്ട്. ശൃംഖലകളില്‍ സ്ഥാപിക്കുന്ന ഇലക്ട്രോണിക്സ് ഉപകരണങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ മോണിറ്റര്‍ ചെയ്യാന്‍ എറണാകുളം ജില്ലയില്‍ ഒരു നെറ്റ്വര്‍ക്ക് ഓപ്പറേറ്റിംഗ് സെന്റര്‍ സ്ഥാപിച്ചു. ഈ കോര്‍ റിംഗിന്റെ കപ്പാസിറ്റി N*100 Gbps ആണ്. ഈ നെറ്റ്വര്‍ക്കിന്റെ 100 ശതമാനം ലഭ്യതക്കുവേണ്ടി റിംഗ് ആര്‍ക്കിടെക്ചറാണ് അവലംബിച്ചിരിക്കുന്നത്. ഓരോ ജില്ലകളിലും കോര്‍ പോപ്പിന് പുറമെ അഗ്രിഗേറ്റ്, പി അഗ്രിഗേറ്റ് സ്പര് എന്നിങ്ങനെ പോപ്പുകള്‍ സ്ഥാപിച്ചിട്ടുണ്ട്.
പദ്ധതിയുടെ നിലവിലെ പുരോഗതി:
- സിസ്റ്റം ഇന്റഗ്രേറ്റര്‍ സമര്‍പ്പിച്ച പദ്ധതി പ്രകാരം കോര്‍ അഗ്രിഗേഷന്‍, NOC (നെറ്റ്വര്‍ക്ക് ഓപ്പറേറ്റിംഗ് സെന്റര്‍) എന്നിവയുടെ നിര്‍മ്മാണ പ്രവര്‍ത്തികള്‍ പൂര്‍ത്തിയാക്കി.
- 30000 ഓഫീസുകളുടെ സര്‍വ്വേയും 35000 കി.മീ ഒ.എഫ്.സിയുടെ സര്‍വ്വേയും 8 ലക്ഷം കെ.എസ്.ഇ.ബി.എല്‍ പോളുകളുടെ സര്‍വ്വേയും 375 പോപ്പുകളുടെ പ്രീഫാബ് ലൊക്കേഷനുകളും പൂര്‍ത്തീകരിച്ചു.
- 7556 കി.മീ ബാക്ക്ബോണ്‍ ഉള്ളതില്‍ OPGW- 2522 കി.മീ, അഉടട 4139 കി.മീ എന്നിങ്ങനെ ആകെ 6661 കി.മീ പൂര്‍ത്തിയാക്കി. 22802 കി.മീ എ.ഡി.എസ്.എസ്, ഒ.എഫ്.സി, ആക്സസ് കേബിള്‍ ഇടാനുള്ളതില്‍ 19174 കി.മീ എല്ലാ ജില്ലകളിലുമായി പൂര്‍ത്തിയാക്കി.
- 375 പോപ്പുകളില്‍ നിലവില്‍ 371 പോപ്പുകള്‍ പൂര്‍ത്തീകരിച്ചു.
- 100 % NOC, ഐ.റ്റി/ നോണ്‍ ഐ.റ്റി സംബന്ധമായ പണികളും പൂര്‍ത്തിയാക്കി.
സംസ്ഥാനത്തെ ഡിജിറ്റല്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ കാര്യക്ഷമമാക്കുന്നതിനും സമ്പൂര്‍ണ്ണ ഇ- ഗവേര്‍ണന്‍സിന് കുതിപ്പേകാനും കെഫോണ്‍ സഹായിക്കും. കെഫോണ്‍ പദ്ധതി ഔദ്യോഗികമായി മുഖ്യമന്ത്രി പിണറായി വിജയന് ജൂണ്‍ 5ന് നാടിന് സമര്‍പ്പിക്കും.
