പാലക്കാട്: 2006 ഏപ്രില്‍ ഒന്നിന് ശേഷം നിര്‍മ്മിച്ചതും 2018 ഏപ്രില്‍ ഒന്നിന് ശേഷം ഭവ ന പുനരുദ്ധാരണത്തിനോ ഭവന പൂര്‍ത്തീകരണത്തിനോ സര്‍ക്കാര്‍ ധനസഹായം കൈപ്പറ്റാത്ത 2.50 ലക്ഷം രൂപയില്‍ താഴെ വരുമാനമുള്ളവരുമായ പട്ടികവര്‍ഗ്ഗക്കാരില്‍ നിന്നും സേഫ് പദ്ധതി പ്രകാരം ഭവന പുനരുദ്ധാരണത്തിന് അപേക്ഷ ക്ഷണിച്ചു. നിലവിലുള്ള വീടിന് വാതിലുകളും ജനലുകളും സ്ഥാപിക്കല്‍, അടുക്കള നിര്‍മ്മാണം, അടുക്കള നവീകരണം (സ്ലാബ്, ഷെല്‍ഫ്, അടുപ്പ് ഉള്‍പ്പടെ), അധികമായി മുറി നിര്‍മ്മിക്കല്‍, തറയില്‍ ടൈല്‍ പാകല്‍, വയറിങ്, വൈദ്യുതി കണക്ഷന്‍ ലഭ്യമാക്കല്‍, ഫാന്‍-ലൈറ്റുകള്‍ സ്ഥാപിക്കല്‍, പ്ലംബ്ബിങ് പ്രവൃത്തികള്‍, ഭിത്തികള്‍ ബലപ്പെടുത്തല്‍ തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ക്കാണ് ധനസഹായം അനുവദിക്കുക. അപേക്ഷാ ഫോറം പാലക്കാട് പട്ടികവര്‍ഗ്ഗ വികസന ഓഫീസ്, പാലക്കാട്/ചിറ്റൂര്‍/കൊല്ലങ്കോട് ട്രൈബല്‍ എക്‌സറ്റന്‍ഷന്‍ ഓഫീസ് എന്നിവിടങ്ങളിലും www.stdd.kerala.gov.in ലും ലഭ്യമാണ്.ജാതി സര്‍ട്ടിഫിക്കറ്റ്, വരുമാന സര്‍ട്ടിഫിക്കറ്റ്, ഉടമസ്ഥാവകാശ സര്‍ട്ടിഫിക്കറ്റ് (വീടിന്റെ വിസ്തീര്‍ണം ഉള്‍പ്പെടെ), ഭവന നിര്‍മാണം പൂര്‍ത്തിയാക്കിയ വര്‍ഷം സംബന്ധിച്ച സര്‍ട്ടിഫിക്കറ്റ്, മുന്‍പ് ഭവന പുനരുദ്ധാരണ ധനസഹായം ലഭിച്ചിട്ടില്ലെന്ന തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങളില്‍ നിന്നുള്ള സാക്ഷ്യപത്രം, ബാങ്ക് പാസ് ബുക്ക്, ആധാര്‍ കാര്‍ഡ്, റേഷന്‍ കാര്‍ഡ് എന്നിവയുടെ പകര്‍പ്പ് സഹിതമാണ് അപേക്ഷിക്കേണ്ടതെന്ന് പട്ടികവ ര്‍ഗ്ഗ വികസന ഓഫീസര്‍ അറിയിച്ചു. ഫോണ്‍: 0491-2505383.