മണ്ണാര്‍ക്കാട്: പൊതുവിദ്യാഭ്യാസ മേഖലയില്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ അനുവ ര്‍ത്തിക്കുന്ന വികല സമീപനങ്ങള്‍ക്കെതിരെ പ്രതിഷേധമുയര്‍ത്തി കേരളാ സ്‌കൂള്‍ ടീ ച്ചേഴ്‌സ് യൂണിയന്‍ ജില്ലാ കമ്മിറ്റി മണ്ണാര്‍ക്കാട് വിദ്യാഭ്യാസ സംരക്ഷണ സംഗമം നടത്തി. മുസ്ലിം ലീഗ് നിയോജക മണ്ഡലം പ്രസിഡന്റ് റഷീദ് ആലായന്‍ ഉദ്ഘാടനം ചെയ്തു. അധ്യാപകര്‍ക്ക് നിയമനാംഗീകാരം നല്‍കുക,ക്ഷാമബത്ത കുടിശ്ശിക അനുവദി ക്കുക, ഉച്ചഭക്ഷണ ഫണ്ട് അനുവദിക്കുക, യൂണിഫോം തുക അനുവദിക്കുക, പങ്കാളി ത്ത പെന്‍ഷന്‍ പിന്‍വലിക്കുക, സ്റ്റാഫ് ഫിക്‌സേഷന്‍ നടപടികള്‍ പൂര്‍ത്തീകരിച്ച് അധ്യാ പക നിയമനം ത്വരിതപ്പെടുത്തുക, ശനിയാഴ്ച പ്രവൃത്തി ദിനമാക്കാനുള്ള നീക്കം ഉപേക്ഷി ക്കുക, പാഠപുസ്തക വിതരണം ഉടന്‍ പൂര്‍ത്തിയാക്കുക, പ്ലസ് വണ്‍ സീറ്റില്‍ ജില്ലയോടുള്ള അവഗണന അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാ യിരുന്നു സമരം. വി ദ്യാഭ്യാസ ജില്ലാ പ്രസിഡന്റ് സി.പി.ഷിഹാബുദ്ദീന്‍ അധ്യക്ഷനായി. സംസ്ഥാന ട്രഷറര്‍ ഹമീദ് കൊമ്പത്ത്, സെക്രട്ടറി സിദ്ദീഖ് പാറോക്കോട്, മുസ്ലിം ലീഗ് മണ്ഡലം ജനറല്‍ സെക്രട്ടറി ഹുസൈന്‍ കോളശ്ശേരി, സി.എച്ച്.സുല്‍ഫിക്കറലി, കെ.എ. മനാഫ്, കാസിം കുന്നത്ത്,ജില്ലാ പ്രസിഡന്റ് നാസര്‍ തേളത്ത്, ജനറല്‍ സെക്രട്ടറി കെ. പി.എ.സലീം, ട്രഷറര്‍ ടി. ഷൗക്കത്തലി, സലീം നാലകത്ത്, ഇ.ആര്‍.അലി,എം.കെ.സൈദ് ഇബ്രാഹിം, പി.പി. മുഹമ്മദ് കോയ, ടി.സത്താര്‍,പി.അന്‍വര്‍ സാദത്ത്, കെ.ജി.മണികണ്ഠന്‍, എന്‍. ഷാനവാസ് തുടങ്ങിയവര്‍ സംസാരിച്ചു.