ഇശല്‍ സന്ധ്യ ശ്രദ്ധേയമായി

മണ്ണാര്‍ക്കാട് : പെരിഞ്ചോളം അഞ്ചാം വാര്‍ഡ് മുസ്ലിം ലീഗ് കമ്മിറ്റിയുടെ ആഭിമുഖ്യ ത്തില്‍ എസ്.എസ്.എല്‍.സി, പ്ലസ്ടു സമസ്ത പൊതു പരീക്ഷകളില്‍ ഉന്നത വിജയം നേടിയ അമ്പതോളം വിദ്യാര്‍ഥികളെ അനുമോദിച്ചു. അമ്പതോളം വിദ്യാര്‍ഥികള്‍ക്ക് പഠനകി റ്റുകളും വിതരണം ചെയ്തു. പാട്ടുറുമാല്‍ ഫെയിം ആയിഷ ഫില്‍വയെ ആദരിച്ചു. മുസ്ലിം ലീഗ് സംസ്ഥാന പ്രവര്‍ത്തക സമിതി അംഗം കളത്തില്‍ അബ്ദുള്ള ഉദ്ഘാടനം ചെയ്തു. വാര്‍ഡ് പ്രസിഡന്റ് ലെഫ്റ്റനന്റ് പി.ഹംസ അധ്യക്ഷനായി. നഗരസഭാ കൗണ്‍സിലര്‍ അരുണ്‍കുമാര്‍ പാലക്കുറുശ്ശി മുഖ്യപ്രഭാഷണം നടത്തി. വാര്‍ഡ് കൗണ്‍സിലര്‍ സമീര്‍ വേളക്കാടന്‍, മുന്‍സിപ്പല്‍ മുസ്ലിം ലീഗ് സെക്രട്ടറി മുജീബ് പെരിമ്പിടി, കെ സി അബ്ദുല്‍ റഹ്മാന്‍, ബഷീര്‍ ചെങ്ങോടാന്‍, മുഹമ്മദലി ചെമ്മലശ്ശേരി, റഷീദ് കുറുവണ്ണ, ഫിഫ മുഹമ്മദാലി,നൗഷാദ് കുരിക്കള്‍, കൊളമ്പന്‍ ജുനൈസ്,ബാല കേരളം ക്യാപ്റ്റന്‍ ഹിബ ഫാത്തിമ, വൈസ് ക്യാപ്റ്റന്‍ ആയിഷ അംന,അസറുദ്ധീന്‍, ഫൈസല്‍, ജൗഹര്‍, സക്കീന, ഗീത ബാലകൃഷ്ണന്‍ , എന്നിവര്‍ സംസാരിച്ചു. തുടര്‍ന്ന് നടന്ന ഇശല്‍ സന്ധ്യയും അരങ്ങേ റി. മാപ്പിള കലാ അക്കാദമി പാലൂര്‍ അബ്ദുല്‍ റഹ്മാന്‍, പാല കമ്മ്യൂണിക്കേഷന്‍ ടോപ് സിംഗര്‍ നിഷ എന്നിവര്‍ ഇശല്‍ സന്ധ്യക് നേതൃത്വം നല്‍കി. ജോയിന്റ് സെക്രട്ടറി ആ സാദ് ചോലയില്‍ സ്വാഗതവും സബീല്‍ ആലിക്കല്‍ നന്ദിയും പറഞ്ഞു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!