മണ്ണാര്‍ക്കാട്: നെല്ലിപ്പുഴ ദാറുന്നജാത്ത് യതീംഖാന അന്തേവാസികളായ വിദ്യാര്‍ഥികളു ടെ സമഗ്ര വികസനം ലക്ഷ്യമിട്ട് സെന്റര്‍ ഫോര്‍ ഇന്‍ഫോര്‍മേഷന്‍ ആന്റ് ഗൈഡന്‍സ് ഇന്ത്യ (സിജി ) മണ്ണാര്‍ക്കാട് ചാപ്റ്ററിന്റെ സഹകരണത്തോടെ ആരംഭിച്ച പദ്ധതിയായ ഫിഡുസിയക്ക് തുടക്കമായി. വിദ്യാഭ്യാസം, മാര്‍ഗനിര്‍ദേശം, ജീവിത നൈപുണ്യ പരി ശീലനം എന്നിവയിലൂടെ അനാഥരായ വിദ്യാര്‍ഥികളെ ശാക്തീകരിക്കാന്‍ രൂപകല്‍പ്പന ചെയ്ത ഒരു സമഗ്ര പരിപാടിയാണിത്. അക്കാദമികമായും സാമൂഹികമായും തൊഴില്‍ പരമായും വിജയിക്കാന്‍ ആവശ്യമായ വൈദഗ്ധ്യവും അറിവും ഉപയോഗിച്ച് അനാഥാ ലയ വിദ്യാര്‍ഥികളെ സജ്ജരാക്കുക എന്നതാണ് പദ്ധതികൊണ്ട് ലക്ഷ്യമിടുന്നത്. എന്‍ ഷംസുദ്ദീന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. എം.എം.ഒ.സി വൈസ് പ്രസിഡന്റ് ടി.എ സലാം മാസ്റ്റര്‍ അധ്യക്ഷനായി. സിജി ചാപ്റ്റര്‍ പ്രസിഡന്റ് അഡ്വ.നാസര്‍ കൊമ്പത്ത് മുഖ്യ പ്രഭാഷണം നടത്തി. എച്ച്.എം കെ എം സൗദത്ത് സലിം, ചാപ്റ്റര്‍ സെക്രട്ടറി സി. ജുനൈസ്, ക്യാമ്പ് ഡയറക്ടര്‍ സലീം നാലകത്ത്, അഡ്മിനിസ്ട്രേറ്റര്‍ ടി.എം അമാനുല്ല, പി.ജംഷീര്‍, സിദ്ദീഖ് അന്‍വരി, ലെഫ്റ്റനന്റ് പി ഹംസ, സി.പി സുഹൈല്‍, സലാം മുസ്ലി യാര്‍, സലാം ദാരിമി, എം.കെ തങ്ങള്‍, സൈദ്, ഷബീബ് തുടങ്ങിയവര്‍ പങ്കെടുത്തു.