കോട്ടോപ്പാടം : എസ് കെ എസ് എസ് എഫ് സംസ്ഥാന കമ്മിറ്റിയുടെ കീഴിലുള്ള കോ ട്ടോപ്പാടം എം ഐ സി വിമന്‍സ് അക്കാദമിയും,ബാംഗ്‌ളൂരിലുള്ള ജോയിന്‍ ബോട്ടിക്സ് റോബോട്ടിക് ട്രെയിനിങ് സെന്ററും സംയുക്തമായി നടത്തിയ ദശദിന റോബോട്ടിക് ട്രെയിനിങ് ക്യാംപ് സമാപിച്ചു. താലൂക്കിലെ മൂന്ന് മുതല്‍ ഏഴ് വരെ ക്ലാസ്സുകളില്‍ പഠിക്കുന്ന ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കുമായാണ് സമ്മര്‍ ക്യാംപ് സംഘടി പ്പിച്ചത്. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്റ്സ് ,ത്രീഡി അനിമേഷന്‍,കോഡിങ് തുടങ്ങി റോബോട്ടിക്‌സിന്റെ പുതിയ സാധ്യതകളെകുറിച്ച് വിദ്യാര്‍ഥികള്‍ക്ക് പരിശീലനം നല്‍കി.സമാപനയോഗം ഡി.വൈ.എസ്.പി വി.എ.കൃഷ്ണദാസ് ഉദ്ഘാടനം ചെയ്തു.
പരിശീലനം പൂര്‍ത്തിയാക്കിയ വിദ്യാര്‍ഥികള്‍ക്ക് ജോയിന്‍ ബോട്ടിക്സ് ലിമിറ്റഡിന്റെ അംഗീകൃത സര്‍ട്ടിഫിക്കറ്റും വിതരണം ചെയ്തു.അക്കാദമിക് കൌണ്‍സില്‍ ചെയര്മാന്‍ ടി അബ്ദുല്‍ ജബ്ബാര്‍ അധ്യക്ഷനായി.ടി കെ ഇബ്രാഹിം ഹാജി,മുസ്തഫഹാജി കോടതിപ്പ ടി,കല്ലടി അബൂബക്കര്‍ ,സാദിഖ് മാസ്റ്റര്‍ ,ഖലീല്‍ ഹുദവി ,ഉമര്‍ റഹ്മാനി ,സാമിയ ഇസ്ഹാ ഖ് ,ലത്തീഫ് അന്‍വരി സംബന്ധിച്ചു.സെക്രട്ടറി ഹബീബ് ഫൈസി കോട്ടോപ്പാടം സ്വാഗ തവും പ്രിന്‍സിപ്പല്‍ ഫര്‍ഹാന നസ്രിന്‍ നന്ദിയും പറഞ്ഞു.