പാലക്കാട് : 33 വര്‍ഷത്തെ സേവനത്തിനുശേഷം പാലക്കാട് ജില്ലാ ട്രഷറി ഓഫീസര്‍ പി.വി പത്മകുമാര്‍ ഇന്ന് സര്‍വീസില്‍നിന്ന് വിരമിക്കും. ചിറ്റൂര്‍ സ്വദേശിയായ പത്മകുമാര്‍ 1990 ല്‍ ചിറ്റൂര്‍ സബ് ട്രഷറിയില്‍ ജൂനിയര്‍ അക്കൗണ്ടന്റായാണ് സര്‍ക്കാര്‍ സേവനം ആരംഭിച്ചത്. തുടര്‍ന്ന് ചെറുപുഴ, തൃശ്ശൂര്‍, മണ്ണാര്‍ക്കാട്, ഷൊര്‍ണൂര്‍, കൊല്ല ങ്കോട് എന്നിവിടങ്ങളില്‍ സബ്ബ് ട്രഷറി ഓഫീസര്‍, പാലക്കാട് ജില്ലാ ട്രഷറിയില്‍ അസി. ട്രഷറി ഓഫീസര്‍, ചെര്‍പ്പുളശ്ശേരി, പാലക്കാട് ജില്ലാ ട്രഷറികളില്‍ അസി. ജില്ലാ ട്രഷറി ഓഫീസര്‍, കാസര്‍ഗോഡ് ജില്ലാ ട്രഷറിയില്‍ ജില്ലാ ട്രഷറി ഓഫീസര്‍ എന്നീ നിലകളില്‍ സേവനമനുഷ്ഠിച്ചിട്ടുണ്ട്. 2021 ഓഗസ്റ്റ് മുതല്‍ പാലക്കാട് ജില്ലാ ട്രഷറി ഓഫീസറാണ്.
കൊല്ലങ്കോട് സബ് ട്രഷറിയില്‍ ഓഫീസറായിരിക്കെ പുതിയ കെട്ടിടത്തിന്റെ നിര്‍മാ ണം തുടങ്ങിവെച്ചു. 2022 നവംബറില്‍ കെട്ടിടം ഉദ്ഘാടനം ചെയ്യുന്നതിനും നേതൃത്വം നല്‍കി. പാലക്കാട് ജില്ലാ ട്രഷറിയില്‍ കാലാനുസൃതമായ ഭൗതികസാഹചര്യങ്ങള്‍ ഒരുക്കുന്നതിനും ഇടപാടുകാര്‍ക്ക് സംതൃപ്തമായ സേവനം ഉറപ്പുവരുത്തുന്നതിനും നേതൃത്വം നല്‍കി. ഭാര്യ: രാധ. മകന്‍: വിഷ്ണു (ബാങ്ക് ഓഫ് ഇന്ത്യ ഉദ്യോഗസ്ഥന്‍).

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!