മണ്ണാര്‍ക്കാട്: കൈക്കൂലി വാങ്ങുന്നതിനിടെ പാലക്കയം വില്ലേജ് ഫീല്‍ഡ് അസിസ്റ്റന്റ് പിടിയിലായ സംഭവത്തില്‍ വകുപ്പുതല അന്വേഷണത്തിന്റെ ഭാഗമായി റവന്യു ജോ യിന്റ് സെക്രട്ടറി ബിജുവിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം പാലക്കയം, മണ്ണാര്‍ക്കാട് ഒന്ന് വില്ലേജ് ഓഫീസുകളില്‍ പരിശോധന നടത്തി. ഇന്നലെ രാവിലെ യോടെയാണ് സംഘം പാലക്കയം വില്ലേജ് ഓഫീസിലെത്തിയത്. കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന വില്ലേജ് ഫീല്‍ഡ് അസിസ്റ്റന്റ് വി.സുരേഷ്‌കുമാര്‍ ജോലി ചെയ്തിരുന്ന കാലയള വില്‍ ഇയാളുടെ ഇടപെടല്‍ കൂടിയുണ്ടാകുന്ന വില്ലേജ് ഓഫീസിലെ പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ചാണ് പ്രധാനമായും സംഘം പരിശോധന നടത്തിയതെന്നാണ് വിവരം. ലൊ ക്കേഷന്‍ സ്‌കെച്ച്, തണ്ടപ്പേര് തുടങ്ങിയവയ്ക്കുള്ള അപേക്ഷകള്‍ മുതലായകാര്യങ്ങ ളിലും അന്വേഷണം നടത്തി.
അന്വേഷണ സംഘത്തിന്റെ വരവറിഞ്ഞെത്തിയ നാട്ടുകാരില്‍ ചിലരില്‍ നിന്നും വില്ലേജ് ഓഫീസര്‍, ജീവനക്കാര്‍ എന്നിവരില്‍ നിന്നും വിവരങ്ങള്‍ ആരാഞ്ഞു. പ്രത്യേക അന്വേഷണ സംഘമെത്തിയ സമയത്ത് വില്ലേജ് ഓഫീസര്‍ ഓഫീസിലുണ്ടായിരുന്നില്ല. വിജിലന്‍സിന്റെ നിര്‍ദേശാനുസരണം കഴിഞ്ഞ ദിവസം സമര്‍പ്പിച്ച രേഖകളുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ വിവരങ്ങള്‍ നല്‍കുന്നതിനായി വില്ലേജ് ഓഫീസര്‍ വിജില ന്‍സിന്റെ പാലക്കാട് ഓഫിസിലായിരുന്നു. തുടര്‍ന്ന് വില്ലേജ് ഓഫീസറെ അന്വേഷണ സംഘം വിളിച്ച് വരുത്തുകയായിരുന്നു. പാലക്കയത്ത് നിന്നും വിവരങ്ങള്‍ ശേഖരിച്ച് വൈകീട്ടോടെ മടങ്ങിയ സംഘം മണ്ണാര്‍ക്കാട് താലൂക്ക് ഓഫീസിലുമെത്തി. അഡീഷ ണല്‍ തഹസില്‍ദാര്‍, ഡെപ്യുട്ടി തഹസില്‍ദാര്‍, മറ്റ് ജീവനക്കാര്‍ എന്നിവരേയും സംഘം കണ്ടു.
ഇതിനിടെ സുരേഷ് കുമാര്‍ മുമ്പ് ജോലി ചെയ്തിരുന്ന മണ്ണാര്‍ക്കാട് ഒന്ന് വില്ലേജിലും സംഘം പരിശോധന നടത്തി. ഇന്ന് മണ്ണാര്‍ക്കാട് രണ്ട് വില്ലേജ് ഓഫീസിലും സംഘം പരിശോധന തുടരുമെന്നാണ് വിവരം.മെയ് 23നാണ് മണ്ണാര്‍ക്കാട് താലൂക്ക് തല പരാതി പരിഹാര അദാലത്തില്‍ ഡ്യൂട്ടിക്കെത്തിയ വില്ലേജ് ഫീല്‍ഡ് അസിസ്റ്റന്റ് വി.സുരേ ഷ്‌കുമാര്‍ വസ്തുവിന്റെ ലൊക്കേഷന്‍ സര്‍ട്ടിഫിക്കറ്റിന് 2500 രൂപ കൈക്കൂലി വാങ്ങു ന്നതിനിടെ വിജിലന്‍സ് അറസ്റ്റ് ചെയ്തത്. കേസില്‍ വിജിലന്‍സിന്റെ അന്വേഷണവും പുരോഗമിക്കുകയാണ്.