മണ്ണാര്‍ക്കാട്: സിഐടിയു സ്ഥാപകദിനത്തോടനുബന്ധിച്ച് മണ്ണാര്‍ക്കാട് ഡിവിഷന്‍ കമ്മിറ്റി ജി.എം.യു.പി സ്‌കൂള്‍ പരിസരത്ത് പൊതുയോഗം സംഘടിപ്പിച്ചു. സംസ്ഥാന കമ്മിറ്റി അംഗം എസ്.ബി.രാജു ഉദ്ഘാടനം ചെയ്തു. ജില്ലാ കമ്മിറ്റി അംഗം എം.കൃഷ്ണ കുമാര്‍ അധ്യക്ഷനായി. ജില്ലാ ജോയിന്റ് സെക്രട്ടറി പി.മനോമോഹനന്‍, ജില്ലാ കമ്മിറ്റി അംഗം കെ.കുമാരന്‍, കെ.എന്‍.സുശീല, എം.അവറ,അജീഷ് മാസ്റ്റര്‍, അജയകുമാര്‍, പി.കെ.ഉമ്മര്‍, ദാസപ്പന്‍ എന്നിവര്‍ സംസാരിച്ചു. കേരളത്തെ തകര്‍ക്കാന്‍ ശ്രമിക്കുന്നതാ ണ് കേന്ദ്രസര്‍ക്കാരിന്റെ നയപരിപാടികളെന്നാരോപിച്ച് പ്രധാനമന്ത്രിയുടെ കോലവും കത്തിച്ചു. ഡിവിഷന്‍ സെക്രട്ടറി കെ.പി മസൂദ് സ്വാതവും ജില്ലാ കമ്മിറ്റി അംഗം ഹക്കീം മണ്ണാര്‍ക്കാട് നന്ദിയും പറഞ്ഞു.