അലനല്ലൂര്‍: മുസ്ലിം ലീഗ് അലനല്ലൂര്‍ മേഖല കമ്മിറ്റി പഞ്ചായത്ത് ഓഫിസ് പരിസരത്ത് പ്രതിഷേധ പരിപാടി സംഘടിപ്പിച്ചു. സംസ്ഥാന സര്‍ക്കാരിന്റേത് ജനവിരുദ്ധ നയങ്ങ ളാണെന്ന് ആരോപിച്ചും ഗ്രാമ പഞ്ചായത്ത് ഭരണസമിതിക്കെതിരെ സിപിഎം നടത്തി യത് അടിസ്ഥാന രഹിതമായ ആരോപണങ്ങളാണെന്ന് ചൂണ്ടിക്കാട്ടിയുമായിരുന്നു പ്രതി ഷേധം. നിയോജക മണ്ഡലം പ്രസിഡന്റ് റഷീദ് ആലായന്‍ ഉദ്ഘാടനം ചെയ്തു. നികുതി ക്കൊള്ള, ക്രമസമാധാന തകര്‍ച്ച, വൈദ്യുതി ചാര്‍ജ് വര്‍ധന, വിലക്കയറ്റം തുടങ്ങിയ ജന ദ്രോഹ നയങ്ങളിലൂടെ ത്രിതല പഞ്ചായത്ത് സംവിധാനത്തെ നോക്കുകുത്തിയാക്കുക യാണെന്നും പ്രതിഷേധക്കാര്‍ ആരോപിച്ചു.മേഖലാ പ്രസിഡന്റ് യൂസഫ് പാക്കത്ത് അധ്യക്ഷനായി. മണ്ഡലം വൈസ് പ്രസിഡന്റ് തച്ചമ്പറ്റ ഹംസ, പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.ഹംസ, ആലായന്‍ മുഹമ്മദാലി, ഉസ്മാന് കൂരിക്കാടന്, ഇണ്ണി കുളപറമ്പ്, ടി.കെ കുഞ്ഞൂട്ടി, സിദ്ധീഖ് കൊടപ്പന, സൈനുദ്ധീന്‍ ആലായന്‍, ഖാദര്‍ കാട്ടുകുളം, ഷബീര്‍ പാക്കത്ത്, പഞ്ചായത്ത് അംഗങ്ങളായ എം.കെ ബക്കര്‍, ഷൗക്കത്തലി പെരുമ്പ യില്‍, കെ.റംല, പി.പി സജ്ന സത്താര്‍, സീനത്ത് കൊങ്ങത്ത് തുടങ്ങിയവര്‍ സംബന്ധിച്ചു.