മണ്ണാര്‍ക്കാട്: കാഞ്ഞിരപ്പുഴ പഞ്ചായത്തിലെ കല്ലമല മൂന്നാം വാര്‍ഡിലും, കരിമ്പ പഞ്ചാ യത്തിലെ കപ്പടം ഒന്നാം വാര്‍ഡിലും ഉപതെരഞ്ഞെടുപ്പ് നടന്നു. കല്ലമലയില്‍ 80.63 ശത മാനവും കപ്പടത്ത് 70.14 ശതമാനവും പോളിങ് രേഖപ്പെടുത്തി. രണ്ട് വാര്‍ഡുകളിലും രണ്ട് ബൂത്തുകളിലായാണ് വോട്ടെടുപ്പ് നടന്നത്. കല്ലമലയില്‍ 920 പേര്‍ സമ്മതിദാന അവകാശം വിനിയോഗിച്ചു. ഇവിടെ 1141 വോട്ടര്‍മാരാണ് ഉള്ളത്. ഇതില്‍ 448 പുരുഷന്‍ മാരും 472 സ്ത്രീകളുമാണ് വോട്ട് രേഖപ്പെടുത്തിയത്. മൂന്നാം വാര്‍ഡിലെ സി.പി.ഐ അംഗം പ്രമീള രാജി വെച്ചതിനെ തുടര്‍ന്നാണ് ഉപതെരഞ്ഞെടുപ്പ് വേണ്ടി വന്നത്. കപ്പട ത്ത് 1286 പേരില്‍ 902 പേര്‍ വോട്ട് രേഖപ്പെടുത്തി.നിലവിലെ മെമ്പര്‍ അരുണ്‍ അച്യുതന്‍ ജോലി കിട്ടിപോയ ഒഴിവിലേക്കാണ് ഉപതെരഞ്ഞെടുപ്പ് നടന്നത്.ഫലപ്രഖ്യാപനം ബുധ നാഴ്ച.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!