മണ്ണാര്‍ക്കാട്: തിരൂര്‍ സ്വദേശിയായ ഹോട്ടലുടമ സിദ്ദീഖിന്റെ മൃതദേഹം ട്രോളി ബാഗു കളിലാക്കി ഉപേക്ഷിച്ച അട്ടപ്പാടി ചുരത്തില്‍ പൊലിസ് പ്രതികളെ എത്തിച്ച് തെളിവെ ടുത്തു. കാട്ടില്‍ നിന്നും സിദ്ദീഖിന്റെ ഫോണ്‍ കണ്ടെടുത്തു. ചുരത്തില്‍ രണ്ടിടങ്ങളില്‍ നിന്നാണ് തെളിവുകള്‍ ശേഖരിച്ചത്. ഇന്ന് രാവിലെ 11 മണിയോടെയാണ് തിരൂര്‍ ഡി വൈഎസ്പി കെ.എം ബിജുവിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം പ്രതികളാ യ ഷിബിലി, ഫര്‍ഹാന എന്നിവരെ തെളിവെടുപ്പിനായി സ്ഥലത്തെത്തിച്ചത്. എട്ടാം വളവിനടുത്ത് കാട്ടിലേക്കാണ് സിദ്ദീഖിന്റെ ഫോണും ആധാര്‍കാര്‍ഡും ഉപേക്ഷിച്ചി രുന്നത്. ഷിബിലി കാണിച്ച പ്രകാരം പൊലിസ് ഇവിടെ തെരച്ചില്‍ നടത്തുകയും ഫോണ്‍ കണ്ടെടുക്കുകയുമായിരുന്നു.എന്നാല്‍ ആധാര്‍കാര്‍ഡ് കണ്ടെടുക്കാനായില്ല. തുടര്‍ന്നാ ണ് മൃതദേഹം ഉപേക്ഷിച്ച ചുരം ഒമ്പതാം വളവിലെത്തിയത്. ആദ്യം ഷിബിലിയെയാണ് വാഹനത്തില്‍ നിന്നും ഇറക്കിയത്. കൊക്കയിലേക്ക് ട്രോളി ബാഗുകള്‍ ഉപേക്ഷിച്ച രീതി പൊലിസിനോട് വിശദീകരിച്ചു. ബാഗുകള്‍ വലിച്ചെറിഞ്ഞ ശേഷം താഴേക്ക് നോക്കിയോ എന്ന ഡിവൈഎസ്പിയുടെ ചോദ്യത്തോട് ശബ്ദം കേട്ടെന്നായിരുന്നു ഷിബി ലിയുടെ മറുപടി. ആ സമയം ആളുകളാരും ഈ വഴി വന്നില്ലെന്നും ഷിബിലി പറഞ്ഞു. പിന്നീട് ഫര്‍ഹാനയെയും സ്ഥലത്തിറക്കി തെളിവെടുത്തു. കാറിന്റെ ഡിക്കിയിലുണ്ടാ യിരുന്ന മൃതദേഹം നിറച്ച ബാഗ് പുറത്തേക്ക് തള്ളി കൊടുത്തുവെന്നും താന്‍ കാറില്‍ നിന്നും ഇറങ്ങിയില്ലെന്നും ഫര്‍ഹാന പൊലിസിനോട് പറഞ്ഞു. യാതൊരു കൂസലും ഭാവഭേദവുമില്ലാതെയാണ് കൃത്യം ചെയ്ത രീതി പ്രതികള്‍ പൊലിസിനോട് വിശദീകരി ച്ചത്. ചുരത്തില്‍ രണ്ടിടങ്ങളിലും തെളിവുകള്‍ ശേഖരിക്കുന്നതിനായി പതിനഞ്ച് മിനു ട്ടോളം നേരമാണ് പൊലിസ് ചെലഴിച്ചത്. തിരൂര്‍ ഡിവൈഎസ്പി കെഎം ബിജു, സി.ഐ എം ജെ ജീജോ എന്നിവരുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘവും അഗളി എ എസ്ഐ സി.എം കൃഷ്ണദാസ് പൊലിസുകാരായ നിധീഷ്,ജോസഫ് എന്നിവരടങ്ങുന്ന സംഘവുമാണ് തെളിവെടുപ്പ് നടത്തിയത്.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!