അഗളി: ഉഴുതുമറിച്ച മണ്ണില്‍ ആട്ടവും പാട്ടുമായി ഒരുമയോടെ വിത്തെറിഞ്ഞ് ഷോള യൂര്‍ കള്ളക്കര ഊരില്‍ നടന്ന കമ്പളം നാടിന്റെ ഉത്സവമായി. കൃഷിഭൂമിയെ ആദരി ക്കുന്നതിന്റ ഭാഗമായി മണ്ണൂക്കാരന്‍ ഭൂമി പൂജ നടത്തുന്നതിനു ചുറ്റുമായി എല്ലാവരും അണിനിരന്നു. റാഗി, ചാമ, തിന, വരഗ്, അമര, തുവര തുടങ്ങിയ ചെറുധാന്യങ്ങളുടെ വിത്ത് കൂട്ടി കലര്‍ത്തി മണ്ണൂക്കാരന്‍ പ്രാര്‍ത്ഥനയോടെ വിത്തെറിഞ്ഞു. തുടര്‍ന്ന് താള വാദ്യങ്ങളുടെ അകമ്പടിയോടെ ഊരിന്റെ മക്കള്‍ തനതു നൃത്തം ആരംഭിച്ചതോടെ ചുറ്റുമുണ്ടായിരുന്നവരും പങ്കു ചേര്‍ന്നു.
സെമിനാറില്‍ പങ്കെടുക്കാനെത്തിയ വിദഗ്ധ സംഘത്തിലെ അംഗങ്ങളായ ഷര്‍മ്മിള ഓസ്വാള്‍, നിഖില, എന്‍.ആര്‍.എല്‍.എം ഡെപ്യൂട്ടി ഡയറക്ടര്‍ രമണ്‍ വാദ്ധ്വ, എന്‍.ആര്‍. എല്‍.എം നാഷണല്‍ മിഷന്‍ മാനേജര്‍ ജയറാം കില്ലി, മില്ലറ്റ് മാജിക് ഫൗണ്ടര്‍ ശ്യാമ ജാ എന്നിവരും നൃത്തം ചെയ്യുന്നവര്‍ക്കൊപ്പം ചേര്‍ന്നതോടെ വയല്‍ക്കരയില്‍ നിന്നവരും താളത്തില്‍ കൈയ്യടിച്ച് പ്രോത്സാഹിപ്പിച്ചു. കത്തുന്ന വെയിലിനും കമ്പളത്തിന്റെ ആവേശം കുറയ്ക്കാനായില്ല. കൈകൊട്ടിയും ആടിയും പാടിയും ഒന്നര മണിക്കൂ റോളം എല്ലാവരും കൃഷിയിടത്തില്‍ ചെലവഴിച്ചു. ഊരു നിവാസികള്‍ തയ്യാറാക്കിയ പരമ്പരാഗത ഭക്ഷണവും കഴിച്ചാണ് കുടുംബശ്രീ ഉദ്യോഗസ്ഥരും സെമിനാര്‍ പ്രതിനി ധികളും അവിടെ നിന്നും മടങ്ങിയത്.
ആദിമ സംസ്‌കൃതികള്‍ വേരോടി നില്‍ക്കുന്ന മണ്ണില്‍ കൃഷിയും മനുഷ്യനും തമ്മി ലുളള അഭേദ്യമായ ബന്ധം ഒരിക്കല്‍ കൂടി ഊട്ടിയുറപ്പിക്കുന്നതായിരുന്നു കമ്പളം. കുടുംബശ്രീയുടെ നേതൃത്വത്തില്‍ അഗളി അട്ടപ്പാടി ക്യാമ്പ് സെന്ററില്‍ സംഘടിപ്പി ക്കുന്ന മില്ലറ്റ് കോണ്‍ക്‌ളേവിന്റെ ഭാഗമായാണ് കമ്പളം സംഘടിപ്പിച്ചത്. ആദിവാസി സമൂഹം പിന്തുടര്‍ന്നു പോരുന്ന പരമ്പരാഗത കാര്‍ഷിക സംസ്‌കൃതികളെ പരിചയ പ്പെടുത്തുകയായിരുന്നു ലക്ഷ്യം.