മണ്ണാര്‍ക്കാട്: ഈ വര്‍ഷത്തെ ഹജ്ജ് കര്‍മ്മത്തിന് കേരള സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന അപേക്ഷിച്ച് വെയ്റ്റിംഗ് ലിസ്റ്റ്റ്റില്‍ ഉള്‍പ്പെട്ട വെയ്റ്റിംഗ് ലിസ്റ്റ് ക്രമ നമ്പര്‍ 1171 മുതല്‍ 1412 വരെയുള്ള അപേക്ഷകര്‍ക്ക് കൂടി ഹജ്ജിന് അവസരം ലഭിച്ചു. പുതുതായി തെരെഞ്ഞെടുക്കപ്പെട്ടവര്‍ ഓരോ കവറിനും പ്രത്യേകമായുള്ള ബാങ്ക് റഫറന്‌സ് നമ്പര്‍ രേഖപ്പെടുത്തിയ പെയ്‌മെന്റ് സ്ലിപ് ഉപയോഗിച്ച് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിലോ, യൂണിയന്‍ ബാങ്ക് ഓഫ് ഇന്ത്യയിലോ ഓരോ അപേക്ഷകരുടെയും എംബാര്‍ക്കേഷന്‍ പോയിന്റ് അടിസ്ഥാനത്തില്‍ പണമടക്കേണ്ടതാണ്. എമ്പാര്‍ക്കേഷന്‍ പോയിന്റ്, അടക്കാനുള്ള തുക(ഒരാള്‍ക്ക്)കോഴിക്കോട് 3,53,313 രൂപ, കൊച്ചി 3,53,967 രൂപ, കണ്ണൂര്‍ 3,55,506 രൂപ. അപേക്ഷാ ഫോമില്‍ ബലികര്‍മ്മത്തിനുള്ള കൂപ്പണ്‍ ആവശ്യപ്പെട്ടവര്‍, ആ ഇനത്തില്‍ 16,344/രൂപ കൂടി അധികം അടക്കണം. ഒര്‍ജിനല്‍ പാസ്പോര്‍ട്ട്, പാസ്പോര്‍ട്ട് സൈസ് ഫോട്ടോ (3.5×3.5 white Background) പണമടച്ച രശീതി, നിശ്ചിത ഫോറത്തിലുള്ള ഓരോ ഹാജിക്കും വേണ്ടിയുള്ള മെഡിക്കല്‍ സ്‌ക്രീനിംഗ് & ഫിറ്റ്‌നസ്സ് സര്‍ട്ടിഫിക്കറ്റ് (സര്‍ക്കാര്‍ അലോപ്പതി ഡോക്ടര്‍ പരിശോധിച്ചതാകണം), ഹജ്ജ് അപേക്ഷ ഫോം, അനുബന്ധ രേഖകള്‍ എന്നിവ സംസ്ഥാന ഹജ്ജ് കമ്മിറ്റി ഓഫീസില്‍ 2023 മെയ് 31-നകം സമര്‍പ്പിക്കേണ്ടതാണ്. വിവരങ്ങള്‍ക്ക് ഹജ്ജ് ട്രൈനര്‍മാരുമായി ബന്ധപ്പെടാവുന്നതാണ്. വെബ്സൈറ്റ്: hajcommittee.gov.in, keralahajcommittee.org.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!