പാലക്കാട് : കെ.എസ്.ആര്‍.ടി.സി ബസില്‍ കണ്‍സഷന്‍ എടുക്കുന്ന പ്ലസ്ടു വരെയുള്ള വിദ്യാര്‍ഥികള്‍ക്ക് യാത്ര സൗജന്യമാണെന്ന് റീജിയണല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസര്‍ ടി.എം ജേഴ്‌സണ്‍ അറിയിച്ചു.പാലക്കാട് കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന സ്റ്റുഡന്റ്‌സ് ട്രാവല്‍ ഫെസിലിറ്റി കമ്മിറ്റി യോഗത്തിലാണ് ഇക്കാര്യം അറിയിച്ചത്. സ്വകാര്യ ബസുകള്‍ കുറവുള്ള അട്ടപ്പാടി പോലുള്ള പ്രദേശങ്ങളിലെ വിദ്യാര്‍ത്ഥി കള്‍ക്ക് പുറമേ മറ്റു സ്ഥലങ്ങളിലെ വിദ്യാര്‍ത്ഥികളും അപേക്ഷിച്ചാല്‍ കെഎസ്ആര്‍ ടിസി കണ്‍സഷന്‍ കാര്‍ഡ് അനുവദിക്കണമെന്ന് എ.ഡി.എം നിര്‍ദേശിച്ചു.2023-24 അധ്യയന വര്‍ഷത്തെ കണ്‍സഷന്‍ കാര്‍ഡ് മഞ്ഞ നിറത്തിലായിരിക്കുമെന്ന് ആര്‍.ടി.ഒ അറിയിച്ചു.സര്‍ക്കാര്‍, എയ്ഡഡ്, അഫിലിയേറ്റഡ്, ഗവണ്‍മെന്റ് അംഗീകൃതമായിട്ടുള്ള സ്‌കൂളുകള്‍, കോളെജുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെയും മേധാവികള്‍ കണ്‍സഷന്‍ കാര്‍ഡ് മഞ്ഞനിറത്തില്‍ നല്‍കാന്‍ ശ്രദ്ധിക്കണം. സ്ഥാപന ങ്ങളിലെ വിദ്യാര്‍ഥികളുടെ ലിസ്റ്റ് നിശ്ചിത ഫോര്‍മാറ്റില്‍ തയ്യാറാക്കി അതതു താലൂ ക്കിലെ ജെ.ആര്‍.ടി.ഒ മുമ്പാകെ ഹാജരാക്കി കണ്‍സഷന്‍ കാര്‍ഡ് ലഭിക്കുന്നതിന് സ്ഥാപന മേധാവി തന്നെ മുന്‍കൈ എടുക്കണം. സ്വകാര്യ സ്ഥാപനങ്ങള്‍ നല്‍കുന്ന കണ്‍സഷന്‍ കാര്‍ഡുകള്‍ പരിശോധിച്ച് ഉറപ്പിക്കാനുള്ള അവസരം ബസുടമകള്‍ക്ക് നല്‍കും.