മണ്ണാര്‍ക്കാട്: പാലക്കയം വില്ലേജ് ഓഫിസില്‍ തെളിവെടുപ്പ് നടക്കുമ്പോള്‍ മേശമേല്‍ കൈവെച്ച് തലതാഴ്ത്തിയിരിക്കുകയായിരുന്നു കൈക്കൂലി കേസില്‍ അറസ്റ്റിലായ വില്ലേജ് ഫീല്‍ഡ് അസിസ്റ്റന്റ് വി.സുരേഷ്‌കുമാര്‍. വിജിലന്‍സ് സംഘത്തിന്റെ ചോദ്യ ത്തിന് പലപ്പോഴും അപൂര്‍ണമായിരുന്നു ഇയാളില്‍ നിന്നുമുണ്ടായ മറുപടി. ചില ചോദ്യ ങ്ങള്‍ക്ക് വില്ലേജ് ഓഫീസര്‍ പറഞ്ഞിട്ടാണ് പോയതെന്നും, ചിലത് ഓര്‍മ്മയില്ലെന്നും മറുപടി പറഞ്ഞ് മുഖം താഴ്ത്തിയിരുന്നു.
ജീവനക്കാര്‍ ജോലി ചെയ്യുന്ന മുറിയില്‍ വെച്ചാണ് ഫയലുകളും മറ്റുമെല്ലാം വിജിലന്‍സ് സംഘം പരിശോധിച്ചത്. തെളിവെടുപ്പിനായി എത്തിച്ച സുരേഷിനെ ജീവനക്കാരുടെ മുറിയിലെ ഒരു കസേരയിലാണ് ഇരുത്തിയത്. മാധ്യമങ്ങളുടെ ക്യാമറ കണ്ടപ്പോള്‍ മുഖം മറച്ചും തലകുനിച്ചുമിരുന്ന സുരേഷ് കുറ്റബോധത്തിന്റെ കാഴ്ചയായി.ഇന്നലെ ഉച്ചയ്ക്ക് 12 മണിയോടെയാണ് സുരേഷ്‌കുമാറിനെ തെളിവെടുപ്പിനായി പാലക്കയത്തേ ക്ക് എത്തിച്ചത്. ഫയലുകളും അപേക്ഷകളും മറ്റുമെല്ലാം മൂന്ന് മണിക്കൂറോളം വിജിലന്‍ സ് സംഘം പരിശോധിച്ചു.ഉച്ചതിരിഞ്ഞ് മൂന്ന് മണിയോടെയാണ് തെളിവെടുപ്പ് കഴിഞ്ഞ് സംഘം പാലക്കാട്ടേയ്ക്ക് തിരിച്ചത്.
കഴിഞ്ഞ ദിവസമാണ് കൈക്കൂലി കേസില്‍ റിമാന്‍ഡിലായി തൃശ്ശൂര്‍ ജില്ലാ ജയിലില്‍ കഴിയുന്ന സുരേഷ്‌കുമാറിനെ തുടരന്വേഷണത്തിനായി വിജിലന്‍സിന് കസ്റ്റഡിയില്‍ നല്‍കിയത്. വിശദമായ ചോദ്യം ചെയ്യലും ആവശ്യമായ തെളിവെടുപ്പുമെല്ലാം നടത്തി നാളെ പ്രതിയെ കോടതിയില്‍ ഹാജരാക്കും.ഇക്കഴിഞ്ഞ ചൊവ്വാഴ്ചയാണ് മന്ത്രിയും എം എല്‍എയും കലക്ടറും പങ്കെടുത്ത താലൂക്ക്തല പരാതി പരിഹാര അദാലത്തിന്റെ പരിസരത്ത് കൈക്കൂലി വാങ്ങുന്നതിനിടെ സുരേഷ്‌കുമാറിനെ വിജിലന്‍സ് പിടി കൂടിയത്.വസ്തുവിന്റെ ലൊക്കേഷന്‍ സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതിന് 2500 രൂപ കൈ ക്കൂലി വാങ്ങുന്നതിനിടെയായിരുന്നു അറസ്റ്റ്.