പാലക്കാട്: മരംമുറിക്കുന്നതുമായി ബന്ധപ്പെട്ട് മരങ്ങളുടെ വിലനിര്‍ണയം ബന്ധപ്പെട്ട വകുപ്പ് ശ്രദ്ധിക്കണമെന്ന് പി. മമ്മിക്കുട്ടി എം.എല്‍.എ. ലേലം നടക്കാന്‍ സ്വീകാര്യമായ വിലയാണ് തീരുമാനിക്കുന്നതെന്ന് ഉറപ്പാക്കണം. അല്ലാത്തപക്ഷം ബന്ധപ്പെട്ട പ്രവര്‍ത്തി നടക്കാതെ നീണ്ടുപോകുന്ന സാഹചര്യം ഉണ്ടാകുമെന്നും എം.എല്‍.എ പറഞ്ഞു. കലക്ട റേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ജില്ലാ കലക്ടറുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ജില്ലാ വിക സന സമിതി യോഗത്തില്‍ സംസാരിക്കുകയായിരുന്നു എം.എല്‍.എ. സ്‌കൂളുകള്‍ തുറ ക്കുന്നതിന് മുന്‍പ് സ്‌കൂള്‍, റോഡിന്റെ വശങ്ങള്‍ തുടങ്ങി പൊതുസ്ഥലങ്ങളില്‍ ഭീഷ ണിയായി നില്‍ക്കുന്ന മരച്ചില്ലകള്‍ വെട്ടിമാറ്റണം. മഴക്കാലം ആരംഭിക്കുന്നതിന് മുന്‍പ് ഇത്തരം പ്രവര്‍ത്തികള്‍ പൂര്‍ത്തിയാക്കണമെന്നും എം.എല്‍.എ യോഗത്തില്‍ പറഞ്ഞു.