അഗളി: കുടുംബശ്രീയുടെ നേതൃത്വത്തില്‍ അഗളി അട്ടപ്പാടി ക്യാമ്പ് സെന്ററില്‍ സം ഘടിപ്പിക്കുന്ന നാഷണല്‍ മില്ലറ്റ് കോണ്‍ക്‌ളേവിന് നാളെ തുടക്കമാകുമെന്ന് സംഘാടക സമിതി ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.ഉച്ചയ്ക്ക് 12ന് തദ്ദേശസ്വ യം ഭരണ- എക്‌സൈസ് വകുപ്പ് മന്ത്രി എം.ബി.രാജേഷ് ഉദ്ഘാടനം ചെയ്യും. എന്‍ ഷം സുദ്ദീന്‍ എംഎല്‍എ അധ്യക്ഷനാകും. തദ്ദേശ സ്വയംഭരണ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി ശാരദാ മുരളീധരന്‍ ആമുഖ പ്രഭാഷണം നടത്തും. മുന്‍ ചീഫ് സെക്രട്ടറി എസ്.എം വിജയാനന്ദ് മുഖ്യ സന്ദേശം നല്‍കും. ജില്ലാ കലക്ടര്‍ ഡോ.എസ്.ചിത്ര മുഖ്യാതി ഥിയായിരിക്കും.
നാളെ മുതല്‍ 28 വരെ നടക്കുന്ന കോണ്‍ക്ലേവില്‍ വിവിധ സംസ്ഥാനങ്ങളിലെ പ്രതിനി ധികള്‍, വിഷയ വിദഗ്ധര്‍, ജനപ്രതിനിധികള്‍, കര്‍ഷകര്‍, അട്ടപ്പാടി കുടുംബശ്രീ കൃഷി സംഘങ്ങള്‍, സംരംഭകര്‍, യുവജനങ്ങള്‍ എന്നിവര്‍ ഉള്‍പ്പെടെ രണ്ടായിരത്തോളം പേര്‍ പങ്കെടുക്കും. സംസ്ഥാനത്ത് ഇതാദ്യമായാണ് പട്ടികവര്‍ഗമേഖലയില്‍ മില്ലറ്റ് കോണ്‍ ക്ലേവ് സംഘടിപ്പിക്കുന്നത്. ശാസ്ത്രീയമായ ചെറുധാന്യ കൃഷി, ചെറുധാന്യ ഭക്ഷ്യ ഉല്‍പ ന്നങ്ങളുടെ പോഷക മൂല്യങ്ങള്‍, സംരംഭ സാധ്യതകള്‍ തുടങ്ങി വിവിധ വിഷയങ്ങളില്‍ വിദഗ്ധര്‍ പങ്കെടുക്കുന്ന സെമിനാറുകള്‍, അട്ടപ്പാടിയിലെ കര്‍ഷകര്‍ ഉല്‍പാദിപ്പിക്കുന്ന ഭക്ഷ്യ ഉല്‍പന്നങ്ങളുടെ പ്രദര്‍ശന വിപണന മേള, ന്യൂട്രീഷന്‍ മേള, കര്‍ഷക സംഗമം, അട്ടപ്പാടിയിലെ പരമ്പരാഗത കാര്‍ഷിക വിത്തിടല്‍ ഉത്സവമായ ‘കമ്പളം’, പാരമ്പര്യ വിത്തിനങ്ങളുടെ പ്രദര്‍ശനം, ചെറുധാന്യ കര്‍ഷകര്‍ക്ക് ആദരം, അട്ടപ്പാടിയിലെ വിവിധ ആദിവാസി വിഭാഗങ്ങളുടെ വൈവിധ്യമാര്‍ന്ന കലാ സാംസ്‌കാരിക പരിപാടികള്‍ എന്നിവയും നടക്കും.
നിലവില്‍ കേരളത്തില്‍ ഏറ്റവും കൂടുതല്‍ ചെറുധാന്യങ്ങള്‍ ഉല്‍പാദിപ്പിക്കുന്ന മേഖല യാണ് അട്ടപ്പാടി. റാഗി, ചാമ, വരഗ്, കമ്പ്, ചോളം, തിന തുടങ്ങിയ പോഷകമൂല്യമുള്ള നിരവധി ചെറുധാന്യങ്ങള്‍ ഇവിടെ ഉല്‍പാദിപ്പിക്കുന്നുണ്ട്. ഈ ചെറുധാന്യങ്ങള്‍ക്കും ഇവ കൊണ്ടു തയ്യാറാക്കുന്ന മൂല്യവര്‍ധിത ഉല്‍പന്നങ്ങള്‍ക്കും കേരളത്തിനു പുറമേ ദേശീയതലത്തില്‍ ശ്രദ്ധ നേടിക്കൊടുക്കുന്നതിനു വേണ്ടിയാണ് മില്ലറ്റ് കോണ്‍ക്‌ളേവ് സംഘടിപ്പിക്കുന്നത്. ജീവിതശൈലീ രോഗങ്ങള്‍ വ്യാപകമായ സാഹചര്യത്തില്‍ ആരോ ഗ്യത്തിന് സഹായകരമായ ചെറുധാന്യങ്ങളുടെ ഉപഭോഗം വര്‍ധിപ്പിക്കുന്നതിനാവശ്യ മായ പ്രവര്‍ത്തനങ്ങള്‍ക്ക് പ്രത്യേക പരിഗണന നല്‍കാനാണ് കുടുംബശ്രീയുടെ തീരു മാനം. ഇതിന് കൃഷി വകുപ്പിന്റെ സഹകരണവും ഉറപ്പു വരുത്തും. ഉപഭോഗം വര്‍ധി പ്പിച്ചു കൊണ്ട് ഉല്‍പാദനം കൂട്ടുന്നതിനാണ് ശ്രമങ്ങള്‍. ഇതുവഴി കര്‍ഷകര്‍ക്ക് വരുമാന വര്‍ധനവും ഉറപ്പാക്കാനാകും. ഇത് പ്രാദേശിക സാമ്പത്തിക വികസനത്തെയും സഹാ യിക്കുമെന്നും ഭാരവാഹികള്‍ പറഞ്ഞു.
വാര്‍ത്താ സമ്മേളനത്തില്‍ അട്ടപ്പാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മരുതി മുരുകന്‍, വൈസ് പ്രസിഡന്റ് കെ.കെ.മാത്യു, കുടുംബശ്രീ അസിസ്റ്റന്റ് പ്രൊജക്ട് ഓഫീസര്‍ ബി.എസ്.മനോജ്, പഞ്ചായത്ത് സമിതി ഭാരവാഹികളായ അനിത ബാബു, സെലീന, സരസ്വതി മുത്തുകുമാര്‍, രേസി നകുപതി, ചന്ദ്ര എലച്ചിവഴി, യംഗ് പ്രഫഷണല്‍ സുധീഷ് മരുതലം, സ്റ്റേറ്റ് പ്രോഗ്രാം മാനേജര്‍ പ്രഭാകരന്‍ മേലത്ത് എന്നിവര്‍ പങ്കെടുത്തു.