മണ്ണാര്‍ക്കാട്: രണ്ടാം വര്‍ഷ ഹയര്‍ സെക്കന്‍ഡറി പരീക്ഷയില്‍ 82.95 ശതമാനം വിദ്യാര്‍ ഥികള്‍ ഉപരിപഠനത്തിന് യോഗ്യത നേടി. ആകെ 2028 സ്‌കൂളുകളിലായി സ്‌കൂള്‍ ഗോ യിങ് റഗുലര്‍ വിഭാഗത്തില്‍ നിന്ന് 3,76,135 പേര്‍ പരീക്ഷയെഴുതിയതില്‍ 3,12,005 പേര്‍ ഉന്നത പഠനത്തിന് യോഗ്യത നേടി.കഴിഞ്ഞ വര്‍ഷത്തെ വിജയശതമാനം 83.87 ആയിരു ന്നു. ഒന്നാം വര്‍ഷ പരീക്ഷയുടെ സ്‌കോറുകള്‍ കൂടി കണക്കിലെടുത്താണ് പരീക്ഷാ ഫലം നിര്‍ണയിച്ചിരിക്കുന്നത്. ഫിസിക്‌സ്, കെമിസ്ട്രി, മാത്തമറ്റിക്‌സ് വിഷയങ്ങള്‍ക്ക് ഇരട്ട മൂല്യനിര്‍ണയരീതിയാണ് അവലംബിച്ചത്.

1,94,511 പെണ്‍കുട്ടികളില്‍ 1,73,731 പേരും (89.31%), 1,81,624 ആണ്‍കുട്ടികളില്‍ 1,38,274 പേ രും (76.13%) ഉപരിപഠനത്തിന് യോഗ്യത നേടി. 1,93,544 സയന്‍സ് വിദ്യാര്‍ഥികളില്‍ 1,68, 975 പേരും (87.31%), 74,482 ഹ്യുമാനിറ്റിസ് വിദ്യാര്‍ഥികളില്‍ 53,575 പേരും (71.93%), 1,08,109 കൊമേഴ്‌സ് വിദ്യാര്‍ഥികളില്‍ 89,455 പേരും (82.75%) ഉപരിപഠനത്തിന് യോഗ്യത നേടി. പട്ടികജാതി വിഭാഗത്തില്‍ 35,152ല്‍ 21,298 പേരും (60.87%), പട്ടിക വര്‍ഗ വിഭാഗത്തില്‍ 5,487 പേരില്‍ 3,137പേരും (57.17%), ഒഇസി വിഭാഗത്തില്‍ 8541ല്‍ 6284 പേരും (73.57%) ഒ ബിസി വിഭാഗത്തില്‍ 2,49,955ല്‍ 2,11,581 പേരും (84.65%) ജനറല്‍ വിഭാഗത്തില്‍ 77,000ല്‍ 69,605 പേരും (90,40%) ഉപരിപഠനത്തിന് യോഗ്യത നേടി. സര്‍ക്കാര്‍ മേഖലയിലെ സ്‌കൂ ളുകളില്‍ നിന്ന് 1,64,043ല്‍ 1,29,905 പേരും (79.19%) എയ്ഡഡ് മേഖലയിലെ 1,84,844ല്‍ 1,59,530 പേരും (86.31%) അണ്‍എയ്ഡഡ് മേഖലയിലെ 27,031ല്‍ 22,355പേരും (82.70%) ഉപരിപഠനത്തി ന് യോഗ്യത നേടി.

റഗുലര്‍ സ്‌കൂള്‍ ഗോയിങ് വിഭാഗത്തില്‍ 33,815 വിദ്യാര്‍ഥികള്‍ എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് ഗ്രേഡിന് അര്‍ഹത നേടി.ഇതില്‍ 26,001 പേര്‍ പെണ്‍കുട്ടികളും 7,814 പേര്‍ ആണ്‍ കുട്ടികളുമാണ്. സയന്‍സ് വിഭാഗത്തില്‍ 24,849 പേര്‍ക്കും ഹ്യുമാനിറ്റിസ് വിഭാഗത്തില്‍ 3,172 പേര്‍ക്കും കൊമേഴ്‌സ് വിഭാഗത്തില്‍ 5,794 പേര്‍ക്കും എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് ഗ്രേഡ് ലഭിച്ചു.ഇതില്‍ 71 കുട്ടികള്‍ക്ക് മുഴുവന്‍ മാര്‍ക്കും 1200/1200 ലഭിച്ചു. വിജയ ശതമാനം ഏറ്റവും കൂടുതല്‍ എറണാകുളം ജില്ലയിലും (87.55%) ഏറ്റവും കുറവ് പത്തനം തിട്ട ജില്ലയിലുമാണ് (76.59%). ഏറ്റവും കൂടുതല്‍ വിദ്യാര്‍ഥികളെ (838) പരീക്ഷയ്ക്ക് സജ്ജരാക്കിയ സെന്റ് മേരീസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പട്ടം (തിരുവനന്തപുരം), 85.32 ശതമാനം പേരെ ഉപരിപഠനത്തിന് യോഗ്യരായി. മലപ്പുറം ജില്ലയിലെ എംഎസ്എം ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ കല്ലിങ്ങല്‍പ്പറമ്പ, എസ് വി ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പാലേമേട് എന്നീ സ്‌കൂളുകളില്‍ യഥാക്രമം 7772ഉം 730 ഉം വിദ്യാര്‍ഥികള്‍ പരീക്ഷയെഴു തി. വിജയശതമാനം യഥാക്രമം 93.13 ഉം 83.70 ഉം ആണ്. ഏറ്റവും കൂടുതല്‍ വിദ്യാര്‍ഥിക ളെ മുഴുവന്‍ വിഷയങ്ങള്‍ക്കും എപ്ലസ് ഗ്രേഡിനര്‍ഹമായ ജില്ല മലപ്പുറം (4,987) ആണ്. നൂറുമേനി വിജയം കരസ്ഥമാക്കിയ 77 സ്‌കൂളുകളാണ് ഉള്ളത്. മുപ്പതില്‍ താഴെ വിജയ ശതമാനമുള്ള സ്‌കൂളുകളുടെ എണ്ണം 10 ആണ്. 2017 മാര്‍ച്ച് മുതല്‍ 2022 മാര്‍ച്ച് വരെ ഹയര്‍ സെക്കന്‍ഡറി പരീക്ഷകള്‍ എഴുതി.

ഉപരിപഠനത്തിന് യോഗ്യത നേടാത്തവരും 2022 ഒക്ടോബര്‍ ഒന്നാം വര്‍ഷ ഇംപ്രൂവ്‌മെ ന്റ് പരീക്ഷ എഴുതിയവരും 2023 മാര്‍ച്ച് പരീക്ഷക്ക് റജിസ്റ്റര്‍ ചെയ്തവരുമായ പ്രൈവറ്റ് കമ്പാര്‍ട്ട്‌മെന്റില്‍ വിദ്യാര്‍ഥികളില്‍ 19,698 പേര്‍ പരീക്ഷ എഴുതിയതില്‍ 6,156 പേര്‍ ഉപരിപഠനത്തിന് യോഗ്യത നേടി.ടെക്‌നിക്കല്‍ ഹൈസ്‌കൂള്‍ വിഭാഗത്തില്‍ വിജയ ശതമാനം 75.35% ആണ്. എല്ലാ വിഷയത്തിനും എ പ്ലസ് നേടിയത് 98 പേരും. വൊക്കേ ഷണല്‍ ഹയര്‍ സെക്കന്ററിയില്‍ വിജയശതമാനം 78.39 രേഖപ്പെടുത്തി. ഉപരിപഠന ത്തിന് അര്‍ഹരായവര്‍ 22338 പേരും. ഏറ്റവും കൂടുതല്‍ വിജയം വയനാട്ടിലാണ്. 20 സ്‌കൂളുകള്‍ സമ്പൂര്‍ണ വിജയം നേടി. 373 പേര്‍ക്ക് എല്ലാ വിഷയങ്ങള്‍ക്കും എപ്ലസ് ലഭിച്ചു.

കേരളത്തില്‍ പ്ലസ് വണ്‍ പ്രവേശനത്തിനുള്ള നടപടികള്‍ ജൂണ്‍ 2 മുതല്‍ ആരംഭിക്കു മെന്ന് അദ്ദേഹം വ്യക്തമാക്കി. ട്രയല്‍ അലോട്‌മെന്റ് ജൂണ്‍ 13 ന് ഉണ്ടാകും. ആദ്യ അലോ ട്ട്‌മെന്റ് ജൂണ്‍ 19 നും. കേരളത്തില്‍ പ്ലസ് പ്രവേശനം ആഗ്രഹിക്കുന്ന എല്ലാവര്‍ക്കും പ്രവേശനം ഉറപ്പാക്കും എന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് വി.ശിവന്‍കുട്ടി മന്ത്രി വ്യക്ത മാക്കി. വിദ്യാര്‍ത്ഥികള്‍ക്കും രക്ഷകര്‍ത്താക്കള്‍ക്കും ആശങ്ക വേണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.നല്ല റിസള്‍ട്ടാണ് പൊതുവിലെന്നു വിദ്യാഭ്യാസ മന്ത്രി വ്യക്തമാക്കി. ഫോക്കസ് ഏരിയ ഇല്ലാതായിരുന്നു പരീക്ഷ നടന്നത്. ഒന്നു മുതല്‍ നാലുവരെ ക്ലാസു കളിലെ വിദ്യാഭ്യാസത്തിന് മുന്‍ഗണന നല്‍കും കൂടുതല്‍ സ്‌കോളര്‍ഷിപ്പ് ഏര്‍പ്പെടു ത്തും എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അക്കാദമിക് മാസ്റ്റര്‍ പ്ലാന്‍ തയാറാക്കും എന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!