മണ്ണാര്‍ക്കാട് : ജല്‍ജീവന്‍ മിഷന് പദ്ധതിയില്‍ കുടിവെള്ള വിതരണ പൈപ്പുകള്‍ വിന്യ സിക്കുന്നതിനായി കോട്ടോപ്പോടം പഞ്ചായത്തില്‍ പൊളിച്ച റോഡുകള്‍ അടിയന്തിരമാ യി പൂര്‍വ്വസ്ഥിതിയിലാക്കണമെന്ന് ആവശ്യം.ഇത് സംബന്ധിച്ച് കോട്ടോപ്പാടം ഗ്രാമ പ ഞ്ചായത്ത് പ്രസിഡന്റ് അക്കര ജസീന വൈദ്യുതി വകുപ്പ് മന്ത്രി കെ.കൃഷ്ണന്‍കുട്ടി യ്ക്ക് നിവേദനം നല്കി.എം.ഇ.എസ് കല്ലടി കോളേജ് ഓഡിറ്റോറിയത്തില്‍ നടന്ന താലൂക്ക് തല പരാതി പരിഹാര അദാലത്തില്‍ എന്‍.ഷംസുദ്ദീന് എം.എല്‍.എയുടെ സാന്നിദ്ധ്യത്തി ലാണ് മന്ത്രിക്ക് നിവേദനം കൈമാറിയത്. ഗ്രാമ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ ന് പാറയില്‍ മുഹമ്മദാലി, പഞ്ചായത്ത് അംഗങ്ങളായ സി.കെ.സുബൈര്‍, നൂറുല്‍ സലാം,നിജോ വര്‍ഗീസ്, ഒ.ആയിഷ, സെക്രട്ടറി ബിന്ദു തുടങ്ങിയവര്‍ പങ്കെടുത്തു.