മണ്ണാര്‍ക്കാട്: കുട്ടികള്‍ ലഹരിക്ക് അടിമപ്പെടുന്നത് കുടുംബത്തിന്റെ പ്രശ്‌നമല്ലന്നും നാടിന്റെ പ്രശ്‌നമായി കാണണമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍.നവകേരളം കര്‍മപദ്ധതി 2, വിദ്യാകിരണം മിഷന്റെ ഭാഗമായി സംസ്ഥാനത്തെ 97 സ്‌കൂളുകള്‍, മൂന്ന് ടിങ്കറിങ് ലാബ് എന്നിവയുടെ ഉദ്ഘാടനവും 13 സ്‌കൂളുകളുടെ തറക്കല്ലിടലും കണ്ണൂര്‍ ജില്ലയിലെ മുഴുപ്പിലങ്ങാട് ജി.എച്ച്.എസ്.എസില്‍ നിര്‍വഹിച്ച് സംസാരിക്കുകയാ യിരുന്നു മുഖ്യമന്ത്രി.
മയക്കുമരുന്ന് ഉപയോഗത്തില്‍ ആണ്‍-പെണ്‍ വ്യത്യാസം ഇല്ലാത്ത സാഹചര്യമാണ്. അതിനാല്‍ എല്ലാവരും ഇക്കാര്യത്തില്‍ ജാഗ്രതയും കരുതലും സ്വീകരിക്കണം. അധ്യ യന വര്‍ഷം ആരംഭിക്കുമ്പോള്‍ തന്നെ ലഹരിവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ ജാഗ്രതയോടെ നടത്തണം.ആളുകള്‍ക്ക് കയറിയിറങ്ങാവുന്ന ഒരു ഇടമായി സ്‌കൂളുകള്‍ മാറ്റേണ്ടതില്ല. സ്‌കൂള്‍ പരിസരത്ത് ഏതെങ്കിലും കടകളില്‍ ലഹരി പദാര്‍ത്ഥങ്ങള്‍ വില്‍പന നടത്തു ന്നുണ്ടെങ്കില്‍ അവയുടെ പ്രവര്‍ത്തനം നിര്‍ത്തുന്നതിന് തദ്ദേശസ്ഥാപനങ്ങളുടെ ഇടപെട ല്‍ ഉണ്ടാവണം.പോലീസും എക്സൈസും അതിനാവശ്യമായ നടപടി സ്വീകരിക്കണ മെന്നും മുഖ്യമന്ത്രി പറഞ്ഞു.പാലക്കാട് ജില്ലയിലെ 14 സ്‌കൂളുകളുടെ ഉദ്ഘാടനം മുഖ്യ മന്ത്രി ഓണ്‍ലൈനായി നിര്‍വ്വഹിച്ചു.
കിഫ്ബി ഫണ്ടില്‍നിന്നുള്ള മൂന്ന് കോടി രൂപ ഉപയോഗിച്ച് നിര്‍മ്മിച്ച ജി.ഒ.എച്ച്.എസ്. എസ് എടത്തനാട്ടുകര, ജി.വി.എച്ച്.എസ്.എസ്. മലമ്പുഴ, ജി.എച്ച്.എസ്.എസ് ഷൊര്‍ണൂര്‍, ജി.വി.എച്ച്.എസ്.എസ് കാരാക്കുറിശ്ശി, ഒരു കോടി രൂപ വിനിയോഗിച്ച് നിര്‍മ്മാണം പൂര്‍ത്തിയാക്കിയ ജി.യു.പി.എസ് പുത്തൂര്‍, ജി.യു.പി.എസ് തത്തമംഗലം, ജി.എച്ച്.എസ് നന്ദിയോട്, ജി.യു.പി.എസ് നല്ലേപ്പിള്ളി, ബി.ജി.എച്ച്.എസ്.എസ് വണ്ണാമട, ജി.എച്ച്.എസ്. എസ് ഷൊര്‍ണൂര്‍, ജി.എച്ച്.എസ്.എസ് തേങ്കുറുശ്ശി, പ്ലാന്‍ഫണ്ട്/നബാര്‍ഡ്/എസ്.എസ്.കെ ഫണ്ട്/മറ്റ് ഫണ്ടുകള്‍ ഉപയോഗിച്ച് നിര്‍മ്മിച്ച ജി.യു.പി.എസ് അകത്തേത്തറ, എസ്.എം.ജി .എച്ച്.എസ്.എസ് തത്തമംഗലം, ജി.എല്‍.പി.എസ് പന്നിയങ്കര എന്നിവയുടെയും ജി.വി .എച്ച്.എസ്.എസ് കാരാക്കുറിശ്ശിയുടെ ഒന്നാംഘട്ട ഉദ്ഘാടനവും നടന്നു. കെട്ടിടത്തില്‍ ക്ലാസ്മുറികള്‍, അടുക്കള, ഡൈനിങ് ഹാള്‍, സ്റ്റാഫ് റൂം, ശുചിമുറി, ലാബ് മുറികള്‍ തുടങ്ങി യ സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ട്. കിഫ്ബി ഫണ്ട് വിനിയോഗിച്ച് നിര്‍മ്മിക്കുന്ന ആനക്കര ജി.എച്ച്.എസ്.എസിന്റെ തറക്കല്ലിടലും വേദിയില്‍ നടന്നു.പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി.ശിവന്‍കുട്ടി അധ്യക്ഷനായിരുന്നു.
എടത്തനാട്ടുകര സ്‌കൂളില്‍ ശിലാഫലകം അനാച്ഛാദനം എന്‍.ഷംസുദ്ദീന്‍ നിര്‍വ്വഹിച്ചു. അലനല്ലൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് മുള്ളത്ത് ലത അധ്യക്ഷയായി. വി കെ ശ്രീകണ്ഠന്‍ എംപി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ ബിനുമോള്‍ എന്നിവര്‍ ഓണ്‍ലൈന്‍ വഴി ആശംസകള്‍ നേര്‍ന്നു.ഡിഇഒ കുമാരി എസ് അനിത പദ്ധതി വിശദീകരണം നടത്തി.മണ്ണാര്‍ക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.പി.ബുഷറ, ബ്ലോക്ക് പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍ പേഴ്സണ്‍ തങ്കം മഞ്ചാടിക്കല്‍, ഗ്രാമ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍ പേഴ്സണ്‍ ലൈല ഷാജഹാന്‍, ഗ്രാമ പഞ്ചായത്ത് ക്ഷേമ കാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ അലി മഠത്തൊടി, ജില്ലാ പഞ്ചായത്ത് അംഗം മെഹര്‍ബാന്‍ ടീച്ചര്‍, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍മാരായ ഷാനവാസ് മാസ്റ്റര്‍, മണികണ്ഠന്‍ വടശ്ശേരി, ഗ്രാമ പഞ്ചായത്ത് മെമ്പര്‍മാരായ അക്ബര്‍ അലി പാറോക്കോട്, സജ്ന സത്താര്‍, പി. രഞ്ജിത്ത്, നൈസി ബെന്നി, എം.ജിഷ, ബഷീര്‍ പടുകുണ്ടില്‍, ഷമീര്‍ബാബു, അനില്‍ കുമാര്‍, ബി.പി.സി. മുഹമ്മദാലി മാസ്റ്റര്‍, പി.ടി.എ പ്രസിഡന്റ് കരീം പടുകുണ്ടില്‍, എസ്.എം.സി. ചെയര്‍മാന്‍ സിദ്ദീഖ് പാലത്തിങ്ങല്‍, എം.പി.ടി.എ. പ്രസിഡന്റ് ടി.പി സൈനബ, പി.ടി.എ. വൈസ് പ്രസിഡന്റ് സി.ടി. രവി, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളായ സോമരാജന്‍ പുറ്റാനിശ്ശേരി, ടി. കെ.ഷംസുദ്ദീന്‍,, കെ ടി ഹംസപ്പ (മുസ്ലിം ലീഗ്), സുബ്രഹ്മണ്യന്‍ ,ഷാജഹാന്‍ , വ്യാപാരി വ്യവസായി ഏകോപന സമിതി ഭാരവാഹികളായ എ. പി മാനു, മുഫീന ഏനു, പ്രിന്‍സിപ്പാള്‍ എസ്. പ്രതിഭ, പ്രധാനാധ്യാപകന്‍ പി. റഹ്മത്ത്, ഹയര്‍ സെക്കന്ററി വിഭാഗം സീനിയര്‍ അധ്യാപകന്‍ സൈനി ഹമീദ്, ഡെപ്യൂട്ടി ഹെഡ് മാസ്റ്റര്‍ വി.പി. പ്രിന്‍സില, സ്റ്റാഫ് സെക്രട്ടറിമാരായ കെ. ശിവദാസന്‍, വി.പി. അബൂബക്കര്‍, അധ്യാപകരായ സി.ബഷീര്‍, സി.ജി.വിപിന്‍,സ്‌കൂള്‍ ചെയര്‍മാന്‍ റമീസ് ബാബു, സ്‌കൂള്‍ ലീഡര്‍ ഇ. ഷഹന അഹമ്മദ് എന്നിവര്‍ സംസാരിച്ചു.